ദേ​ശീ​യ​ഗാ​നം: തി​യ​റ്റ​റി​ൽ  എ​ഴു​ന്നേ​ൽ​ക്കാ​തി​രു​ന്ന  ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ

മൂവാറ്റുപുഴ: തിയറ്ററിൽ സിനിമപ്രദർശനത്തിന് മുമ്പ് ദേശീയഗാന ആലാപനസമയത്ത് എഴുന്നേറ്റ് നിൽക്കാതിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ കാവുങ്കര വാലുമാരി പുത്തൻപുര ഷമീർ (41) മരുതുങ്കൽ വീട്ടിൽ സനൂപ് (21) എന്നിവരെയാണ് സി.ഐ ജയകുമാറിെൻറ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. ഐസക് മരിയ തിയറ്ററിൽ വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. സിനിമക്ക് മുമ്പ് ദേശീയഗാനം ആലപിക്കുമ്പോൾ ഇവർ എഴുന്നേറ്റ് നിൽക്കാൻ തയാറാകാതെ സീറ്റിലിരിക്കുകയായിരുന്നു. സംഭവം കണ്ട് തിയറ്ററിലുണ്ടായിരുന്ന ന്യായാധിപൻ വിവരം പൊലീസിൽ അറിയിച്ചതോടെയാണ് സ്ഥലത്തെത്തി ഇവരെ പിടികൂടിയത്.
Tags:    
News Summary - National anthem in theatres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.