Posted On
date_range Updated On
date_range യൂത്ത് ലീഗ് റാലിയിലെ വനിതാ സാന്നിധ്യത്തിനെതിരെ സമസ്ത നേതാവ്
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യുവജനറാലിയിൽ നിന്നും വനിതകളുടെ പരിപാടികൾ ഒഴിവാക്കണമായിരുന്നെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇ.കെ വിഭാഗം സമസ്തയുടെ പോഷക സംഘടനയായ എസ്.കെ.എസ്.എസ്.എഫിൻെറ സംസ്ഥാന നേതാവാണ് നാസർ ഫൈസി കൂടത്തായി.
മുനവ്വിറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്ര തികച്ചും കാലികമായ ഒരു പൊതു വിഷയം ഉയർത്തിപ്പിടിച്ചു കൊണ്ടാണ്. എന്നാൽ സ്വാഭാവികതയുടെ സീമകൾ ലംഘിച്ചുകൊണ്ടുള്ള വനിതകളുടെ പ്രദർശനം ഒഴിവാക്കേണ്ടതായിരുന്നു. വലിയൊരു നന്മയുടെ ശ്രദ്ധയെ വഴിതിരിക്കാൻ ഇത്തരം അരുതായ്മകൾ ഇടവരുത്തുന്നുണ്ടെന്നും ഇനിയെങ്കിലും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.