മോദിയുടെ പരാമർശം ലീഗിന്‍റെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടിന്‍റെ തെളിവ് -കെ.എം. ഷാജി

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽ മുസ് ലിം ലീഗിന്‍റെ പേര് രണ്ടു തവണ പരാമർശിച്ചത് ലീഗി ന്‍റെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടിന്‍റെ സമാനതകളില്ലാത്ത പ്രസക്തിയെയാണ് കാണിക്കുന്നതെന്ന് കെ.എം ഷാജി എം.എൽ.എ. മാ റ്റമില്ലാത്ത രാഷ്ട്രീയ തീരുമാനങ്ങളാണ് പാർട്ടിയുടേത്. സാമ്പത്തിക സംവരണം എല്ലാ അർഥത്തിലും ഭരണഘടനാ വിരുദ്ധമായ ആശയമാണ്. ആയിരം തവണ നിലപാടിന്‍റെ പേരിൽ ലീഗിനെതിരെ അലറി വിളിച്ചാലും ദൗത്യനിർവ്വഹണത്തിൽ നിന്ന് പിറകോട്ട് പോകുന് ന പ്രശ്നമില്ലെന്നും കെ.എം. ഷാജി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിൽ രണ്ട് തവണ മുസ്ലിം ലീഗിന്‍റെ പേര് പരാമർശിച്ചു എന്നത് മുസ്ലിം ലീഗിന്‍റെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടിന്‍റെ സമാനതകളില്ലാത്ത പ്രസക്തിയെയാണ് കാണിക്കുന്നത്.

എഴുപത് വർഷങ്ങൾക്ക് മുമ്പ് ഡോക്ടർ ബി.ആർ അംബേദ്കറെ ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സമിതിയിലേക്ക് കൊണ്ടുവരാൻ മുസ് ലിം ലീഗെടുത്ത ചരിത്രപരമായ തീരുമാനം തുല്യതയില്ലാത്തതായിരുന്നു. ആ തീരുമാനത്തിന്‍റെ ശേഷിപ്പാണ് മോദി ഇന്ത്യയിൽ പോലും നാം ഇന്നുമനുഭവിക്കുന്ന മതേതരത്വവും മതസ്വാതന്ത്ര്യവും ജനാധിപത്യവും ഉൾക്കൊള്ളുന്ന പ്രൗഡമായ ഭരണഘടന. അതിന്‍റെ തുടർച്ചയായിരുന്നു സാമ്പത്തിക സംവരണത്തിന്‍റെ കാര്യത്തിൽ എഴുപത് വർഷങ്ങൾക്ക് ശേഷവും മുസ് ലിം ലീഗെടുത്ത രാഷ്ട്രീയ നിലപാട്.

എഴുപത് വർഷങ്ങൾക്കിപ്പുറവും നിലപാടിൽ മാറ്റമില്ലാത്ത, ഋജുവായ രാഷ്ട്രീയ തീരുമാനങ്ങളാണ് മുസ്ലിം ലീഗിന്‍റേതെന്ന് ഈ നിലപാട് വ്യക്തമാക്കുന്നു. അത് വിറളിപിടിപ്പിക്കേണ്ടവരെ വിറളി പിടിപ്പിച്ചിട്ടുണ്ട് എന്നാണ് നരേന്ദ്ര മോദി രണ്ട് തവണ മുസ്ലിം ലീഗിന്‍റെ പേരെടുത്ത് പരാമർശിച്ചതിലൂടെ വ്യക്തമാവുന്നത്.

സാമ്പത്തിക സംവരണം എല്ലാ അർഥത്തിലും ഭരണഘടന വിരുദ്ധമായ ഒരാശയമാണ്. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാൽ പിന്നോക്കമായ അധ:സ്ഥിത, പിന്നോക്ക, ന്യൂനപക്ഷ സമൂഹങ്ങളുടെ വളർച്ചയ്ക്കു വേണ്ടിയാണ് സാമുദായിക സംവരണം ഇന്ത്യയിൽ ഡോക്ടർ,അംബേദ്കർ വിഭാവനം ചെയ്തത്.ഇതിന് ഘടക വിരുദ്ധമായ സാമ്പത്തിക സംവരണമെന്ന ആശയം ഫലത്തിൽ സംവരണത്തെയും അതിന്റെ സുതാര്യമായ താൽപര്യത്തെയും അട്ടിമറിക്കാനുള്ള കൃത്യമായ ഗൂഡാലോചനയുടെ ഭാഗമാണ്. അതിനെതിരായ ചരിത്രദൗത്യമാണ് കഴിഞ്ഞ പാർലമെന്റ് സെഷനുകളിൽ, ലോക്സഭയിലും രാജ്യസഭയിലും പുറത്തും മുസ്ലിം ലീഗെടുത്തത്.

ആയിരം തവണ നിലപാടിന്‍റെ പേരിൽ ഞങ്ങൾക്കെതിരെ അലറി വിളിച്ചാലും ദൗത്യനിർവ്വഹണത്തിൽ പിറകോട്ട് പോകുന്ന പ്രശ്നമില്ല പ്രധാനമന്ത്രി!

Full View
Tags:    
News Summary - Narendra Modi KM Shaji -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.