Posted On
date_range Updated On
date_range നാർകോട്ടിക് ജിഹാദ് അന്വേഷിക്കണം, പാലാ ബിഷപ്പിന് സുരക്ഷ വേണം; അമിത് ഷായ്ക്ക് കത്ത്
തിരുവനന്തപുരം: കേരളത്തിൽ നാർകോട്ടിക് ജിഹാദ് ശക്തമാകുന്നുണ്ടെന്ന പാലാ ബിഷപ്പിന്റെ ആരോപണം അന്വേഷിക്കണമെന്നും അദ്ദേഹത്തിന് സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു.
അപ്രിയ സത്യം തുറന്ന് പറഞ്ഞതിന്റെ പേരിൽ ജിഹാദികളും കോൺഗ്രസ്-സി.പി.എം ഉൾപ്പെടെയുള്ള കപടമതേതര പാർട്ടികളും ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുകയാണ്. കേരളത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും ബിഷപ്പിനെതിരെ നീങ്ങുകയാണ്. ഇത് കണക്കിലെടുത്ത് ബിഷപ്പിനും ക്രൈസ്തവ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണം.
ലൗ ജിഹാദിനെ പോലെ നാർകോട്ടിക് ജിഹാദും യാഥാർഥ്യമാണ്. അമുസ്ലിങ്ങളെ ലക്ഷ്യമിട്ട് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ജോർജ് കുര്യൻ കത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.