ട്രാവൽസിലെ അഗ്​നിബാധ: പൊള്ളലേറ്റു മരിച്ചത്​ ഉടമ

ഫറോക്ക്: നല്ലളത്ത്​ ടൂർസ്​ ആൻഡ്​ ട്രാവൽസിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റു മരിച്ചത്​ ഉടമ. അരീക്കാട് ആന റോ ഡ് അത്തിക്കൽ സ്വരൂപ്കുമാറിനെയാണ്​ (52)​ നല്ലളം പൊലീസ് സ്‌റ്റേഷനു സമീപത്തെ കണ്ണൻ ട്രാവൽ ഓഫിസിനുള്ളിൽ​ മരിച്ചനിലയിൽ കണ്ടെത്തിയത്​. ചൊവ്വാഴ്ച പുലർച്ച ഒരു മണിയോടെ കണ്ണൻ ട്രാവൽസിൽ തീപിടിത്തമുണ്ടാവുകയായിരുന്നു.

മീഞ്ചന്ത ഫയർഫോഴ്​സ്​ സ്​ഥലത്തെത്തി തീയണച്ച്​ മടങ്ങു​േമ്പാൾ കത്തിക്കരിഞ്ഞ വസ്​തുക്കൾക്കുള്ളിൽ നിന്ന്​ രക്​തം കിനിഞ്ഞിറങ്ങുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന്​ പൊലീസ്​ സഹായത്തോടെ നടത്തിയ പരിശോധനയിലാണ്​ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്​.

െചാവ്വാഴ്ച രാവിലെയാണ്​ മരിച്ചത്​ സ്വരൂപ്​കുമാറാണെന്ന്​ വ്യക്തമായത്​. അസ്വാഭാവിക മരണത്തിന്​ നല്ലളം പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. പിതാവ്: പരേതനായ വിശ്വനാഥൻ. മാതാവ്​: ജാനകി. ഭാര്യ: ഷെല്ലി. മക്കൾ: ഹരികൃഷ്ണ, മിനാക്ഷി, മാളവിക. സഹോദരങ്ങൾ: ഇന്ദിര, ബീന.


Tags:    
News Summary - Nallalam Travels fire -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.