നഗ്​നചിത്രം കാണിച്ച് പീഡനശ്രമം: യുവാവ് റിമാൻഡിൽ

കുന്ദമംഗലം: നഗ്​നചിത്രം കാണിച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് റിമാന്‍ഡില്‍. വര്യട്ട്യാക്ക് കന്നാറ്റില്‍ ഷഫീറിനെയാണ് കുന്ദമംഗലം ഫസ്​റ്റ്​ ക്ലാസ് മജിസ്‌ട്രേറ്റ് പി.എസ്. നിഷി റിമാന്‍ഡ് ചെയ്തത്.

രണ്ടുമാസം മുമ്പാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതേ കേസിലെ മറ്റൊരു പ്രതി വെള്ളിപറമ്പ് സ്വദേശി ഖത്താദ് നേരത്തെ അറസ്​റ്റിലായിരുന്നു. ഇയാള്‍ ജാമ്യത്തിൽ ഇറങ്ങി.

എങ്ങനെയോ ഇവരുടെ കൈവശമെത്തിയ യുവതിയുടെ നഗ്​നചിത്രം കാണിച്ച്​ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭർത്താവിനൊപ്പമെത്തിയാണ്​ യുവതി പരാതി നൽകിയത്.

Tags:    
News Summary - Naked Picture Blackmail Accuse Remaned in Kunnamangalam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.