Posted On
date_range Updated On
date_range എ.ആർ ക്യാമ്പിലെ പൊലീസുകാരന്‍റെ മരണത്തില്‍ ദുരൂഹത
തിരുവനന്തപുരം: എ.ആർ ക്യാമ്പിലെ പൊലീസുകാരനായ കൊട്ടാരക്കര സ്വദേശി ബേർട്ടിയുടെ മരണത്തിൽ ദുരൂഹതയെന്ന ആരോപണത്തിന് പിറകെ സംഭവത്തില്‍ എ.ആര്‍ ക്യാമ്പിലെ ഉദ്യോസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
ബേര്‍ട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ മദ്യപിച്ച് എ.ആര്‍ ക്യാമ്പിലുണ്ടായ സംഘർഷത്തില്‍ ബേര്‍ട്ടിക്ക് പരിക്കേറ്റതാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
മദ്യപിച്ച് അവശനിലയിൽ കണ്ടെത്തിയ പൊലീസുകാരനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാത്രിയോടെ അന്തരിച്ചു. പൊലീസുകാരന്‍റെ മരണത്തില്‍ മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.