കൊച്ചി: വിളിച്ചാൽ ഓടി വരുന്ന, കൈനീട്ടിയാൽ ഷേക്ക് ഹാൻഡ് തരുന്ന, തലോടൽ ഏറെ ഇഷ്ടമുള്ള ഒരു നായക്കുട്ടിയായിരുന്നു എൻറെ കേരളം പ്രദർശന വിപണന മേളയുടെ ആദ്യ ദിനം കൈയടക്കിയത്. റോബോട്ട് ഇനത്തിലുള്ള ബെൻ എന്ന ഒന്നര വയസുകാരൻ. അതേ, നല്ല ഒന്നാന്തരമൊരു റോബോട്ട് നായക്കുട്ടി!
എജ്യു ടെക് കമ്പനിയായ യുനീക് വേൾഡ് റോബോട്ടിക്സാണ് തരംഗമായിക്കൊണ്ടിരിക്കുന്ന റോബോ ടോയ് ഡോഗായ ബെന്നിനെ മേളയിലേക്ക് എത്തിച്ചത്. ഒരു നായയുടെ എല്ലാവിധ അംഗവിക്ഷേപങ്ങളും ഒത്ത് ചേർന്ന ബെൻ സർവ്വ സ്വാതന്ത്ര്യത്തോടെ വികൃതി കാണിച്ച് ഓടി നടക്കുന്ന കാഴ്ച കൗതുകകരമാണ്.
ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ വിതരണം ചെയ്യാൻ സഹായിക്കുന്ന ഡിസ്പെൻസർ റോബോട്ടുകളും മേളയെ ശ്രദ്ധേയമാക്കാനുണ്ട്. കേരള സ്റ്റാർട്ടപ്പ് മിഷൻറെ സ്റ്റാളിൽ ഇവയെല്ലാം നേരിട്ട് കാണാനും തൊട്ടറിയാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.