Posted On
date_range Updated On
date_range മമ്മൂട്ടിക്ക് എം.വി.ആർ പുരസ്കാരം
കണ്ണൂര്‍: മുന്‍മന്ത്രിയും സി.എം.പി സ്ഥാപക നേതാവുമായ എം.വി. രാഘവന്റെ പേരിൽ ഏർപ്പെടുത്തിയ എം.വി.ആര്‍ പുരസ്‌കാരം നടൻ മമ്മൂട്ടിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഡിസംബറിൽ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
എം.വി. രാഘവന്റെ ഒമ്പതാം ചരമ വാര്‍ഷികം വ്യാഴാഴ്ച നടക്കും. രാവിലെ ഒമ്പതിന് പയ്യാമ്പലം എം.വി.ആര്‍ സമൃതി മണ്ഡപത്തില്‍ നടക്കുന്ന പുഷ്പാര്‍ച്ചനക്ക് പാട്യം രാജനും എം.വി.ആറിന്റെ കുടുംബാംഗങ്ങളും നേതൃത്വം നല്‍കും.
10 ന് കണ്ണൂർ ചേംബര്‍ ഹാളില്‍ നടക്കുന്ന അനുസ്മരണസമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്തസമ്മേളനത്തില്‍ ഭാരവാഹികളായ പ്രഫ. ഇ. കുഞ്ഞിരാമന്‍, സി.വി. ശശീന്ദ്രന്‍, പി.വി. വത്സൻ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.