വേഷം മാറിയ ഗുണ്ടകളാണ് വന്നത്, സമരമല്ല നടന്നത് ഗുണ്ടായിസം -എം.വി. ജയരാജന്‍

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തുകയും റിജില്‍ മാക്കുറ്റിക്ക് മര്‍ദനമേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിപി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. സമരമല്ല ഗുണ്ടായിസമാണ് നടന്നതെന്നും വേഷം മാറി വന്ന ഗുണ്ടകളുടെ ലക്ഷ്യം മന്ത്രിയടക്കമുള്ളവരെ മര്‍ദിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


'അവിടെ നടത്തിയത് സമരമല്ല ഗുണ്ടായിസമാണ്. വന്നത് ഗുണ്ടകളാണ്. പരിപാടിക്ക് മുമ്പില്‍ പ്രതിഷേധം നടത്തുന്നത് മനസ്സിലാക്കാം. കല്ല് പിഴുതു മാറ്റുമെന്ന് പ്രഖ്യാപിച്ച നേതാവിന്റെ ഗുണ്ടാ സംഘം ഹാളിന്റെ അകത്ത് കയറി വേദിയിലേക്ക് ഇരച്ചുകയറാനാണ് വന്നത്. ഒരു കാറില്‍ അഞ്ച് ഗുണ്ടകള്‍ വന്ന് അക്രമം നടത്തുന്നതിനെ സമരമെന്ന് പറയാന്‍ പറ്റില്ല. അത് ഗുണ്ടായിസമാണ്. ആ ഗുണ്ടായിസമാണ് അവസാനിപ്പിക്കേണ്ടത്.'

'ഭൂവുടമകള്‍ അടക്കം പങ്കെടുക്കുന്ന സമരമാണെങ്കില്‍ ജനങ്ങള്‍ക്ക് മനസ്സിലാകും. അതല്ല അവിടെ നടത്തിയത് എന്നതാണ് സത്യം.'

'വേഷം മാറി വന്ന ഗുണ്ടകളെ തിരിച്ചറിയുന്നതില്‍ പൊലീസ് ജാഗ്രത പാലിക്കേണ്ടതായിരുന്നു. മന്ത്രിയടക്കമുള്ള മര്‍ദിക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്നത് -എം.വി. ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.'

കണ്ണൂരില്‍ നടന്ന സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗത്തിലാണ് സംഭവം ഉണ്ടായത്. ദിനേശ് ഓഡിറ്റോറിയത്തിലെ ഹാളിലേക്ക് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തുകയായിരുന്നു. ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കള്‍ പൊലീസിനൊപ്പം ചേര്‍ന്ന് മര്‍ദിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.

Tags:    
News Summary - MV jayarajan about youth congress protest in Silver Line meeting at kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.