മുഖ്യമന്ത്രിയുടെ യാത്ര​ സ്വന്തം ചെലവിൽ -എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശയാത്ര നടത്തുന്നത്​ സ്വന്തം ചെലവിലാണെന്നും തിരക്കുപിടിച്ച രാഷ്ട്രീയ ചുറ്റുപാടിൽനിന്ന് ഒരു ഇടവേള ആരാണ് ആഗ്രഹിക്കാത്തതെന്നും സി.പി.എം സംസ്ഥാന സെ​ക്രട്ടി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രിക്ക്​ വിദേശത്ത്​ സ്വകാര്യ സന്ദർശനത്തിന്​ പോകാൻ കേന്ദ്ര സർക്കാറിന്‍റെ സമ്മതം വേണം. പാർട്ടി അംഗമെന്ന നിലക്ക്​ പാർട്ടിയുടെയും സമ്മതം വാങ്ങണം. രണ്ടും വാങ്ങിയ ശേഷമാണ്​ അദ്ദേഹം പുറപ്പെട്ടത്​. എന്നിട്ടും അത്​ വിവാദമാക്കുന്നത്​ മുഖ്യമന്ത്രിയെയും കുടുംബത്തെയും അപമാനിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - MV Govindan asserts CM's foreign trip was privately funded, describes it as a 'family affair'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.