കൊടുങ്ങല്ലൂർ: മുസ്രിസ് ചരിത്രത്തിെൻറ പഴയ പാതകൾ വീണ്ടെടുക്കാൻ സൈക്കിൾ പാത വരുന ്നു. അതിപുരാതന നിർമിതികളെയും മ്യൂസിയങ്ങളെയും ബന്ധിപ്പിച്ചാണ് പാത. ആദ്യപടിയായി ക ൊടുങ്ങല്ലൂരിൽനിന്ന് ആലപ്പുഴയിലേക്ക് സൈക്കിൾ റാലി നടത്തി. കോട്ടപ്പുറം മുസ്രിസ് ലേക്ഷോറിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ക്രാങ്കന്നൂർ പെഡലേഴ്സ്, മുസ്രിസ് സൈക്ലിസ്റ്റ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ നൂറോളം താരങ്ങളാണ് യാത്ര തിരിച്ചത്.
78 വയസ്സുള്ള സൈക്ലിസ്റ്റ് ജോസ്, പാരീസ് സൈക്ലിങ് മത്സരത്തിൽ പങ്കെടുത്ത ആദ്യ മലയാളി താരം ലെനിൻ, പൊലീസ് വകുപ്പിലെ ഷാജഹാൻ, ഐ.ടി എൻജിനീയറായ സന്തിത്ത് തണ്ടാണശ്ശേരി, തമിഴ്നാട് സ്വദേശി അരുൺ കൗശിക്, ബാഡ്മിൻറൺ കളിക്കാരൻ കൂടിയായ നാജുമുദ്ദീൻ എന്നിവരായിരുന്നു റാലിയിലെ പ്രമുഖർ.
തീരദേശം വഴി ഫോർട്ട്കൊച്ചി, അർത്തുങ്കൽ എന്നിവിടങ്ങളിലൂടെയാണ് യാത്ര. തൃശൂർ ഓൺ എ സൈക്കിൾ, മാള ബൈക്കേഴ്സ് ക്ലബ്, തൃപ്രയാർ ബീച്ച് റൈഡേഴ്സ്, ചാവക്കാട് സൈക്കിൾ ക്ലബ്, കുന്നംകുളം പെഡൽ ക്ലബ്, ഇരിങ്ങാലക്കുട സൈക്ലിങ് ക്ലബ്, ആലപ്പി ബൈക്കേഴ്സ് ക്ലബ്, പറവൂർ ബൈക്കേഴ്സ് ക്ലബ്, ഇരിങ്ങാലക്കുട സ്പോർട്ടിങ് ക്ലബ് എന്നീ സൈക്ലിങ് സംഘടനകളും അണി ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.