കൊച്ചി: മൂവാറ്റുപുഴ കാർഷികോത്സവത്തിനോട് അനുബന്ധിച്ച് കർഷക പുരസ്കാരങ്ങൾ വിതരണം ചെയ്തു. മന്ത്രി പി. പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് നൽകുന്ന പുരസ്കാരങ്ങൾ അവരുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിച്ചവർക്കാണ് പുരസ്കാരങ്ങൾ നൽകിയത്. മികച്ച റിപ്പോർട്ടർക്കുള്ള അവാർഡ് കെ.എം ഫൈസൽ സ്വന്തമാക്കി. മികച്ച കർഷകനുള്ള അവാർഡ് പോത്തനാംമുഴിയിൽ ജോർജ്.പി.ജോസ് നേടി. രണ്ടാം സ്ഥാനം പായിക്കാട്ട് ജോർജ് ജോസഫിനും മൂന്നാം സ്ഥാനം റാത്തപ്പിള്ളിൽ ലാൽ ജേക്കബിനും ആണ് ലഭിച്ചത്. മികച്ച കർഷകക്കുള്ള അവാർഡ് മുത്തകുന്നേൽ ലിജി ജോസ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം മുണ്ടപ്ലാവുങ്ങൽ അന്നക്കുട്ടി കുര്യാക്കോസിനും മൂന്നാം സ്ഥാനം നിറംമ്പുഴ മറിയമോൾ ജോണിനും ലഭിച്ചു.
മികച്ച കർഷക വിദ്യാർത്ഥിയായി പറവിടകുന്നേൽ ജെറിൻ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ക്ഷീര കർഷകനായി ചിറ്റേത്ത് ഫ്രാൻസിസ് ജോർജിനെ തിരഞ്ഞെടുത്തു. മികച്ച കർഷക സ്ഥാപനത്തിനുള്ള അവാർഡ് പണ്ടപ്പിള്ളി സ്വാശ്രയ കർഷക വിപണന സമിതിക്കും മികച്ച സ്കൂളിനുള്ള അവാർഡ് തഴുവംകുന്ന് ഹോളി ഫാമിലി പബ്ലിക് സ്കൂളിനും മികച്ച അഗ്രി ടെക് സ്റ്റാർട്ടപ്പിനുള്ള അവാർഡ് ജോൺ മാത്യു (വടവുകോട് മുണ്ടൻചിറ ഫുഡ് പ്രൊഡക്ട് ) നും ലഭിച്ചു. മികച്ച ഫോട്ടോഗ്രാഫറായി ദിനീഷ്.കെ.സഹദേവനെ തിരഞ്ഞെടുത്തു. കൃഷി പ്രോത്സാഹനത്തിനുള്ള പുരസ്കാരം ജയരാജ് തൃക്കളത്തൂർ കരസ്ഥമാക്കി.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ബാബു പോൾ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റിയാസ് ഖാൻ, പ്രഫ. ജോസ് അഗസ്റ്റ്യൻ, ഷിവാഗോ തോമസ്, ബെസ്റ്റിൻ ചേറ്റൂർ, സിബിൾ സാബു, മേഴ്സി ജോർജ്, രമ രാമകൃഷ്ണൻ, ബിനി ഷൈമോൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ ഒ.പി. ബേബി, സുറുമി അജീഷ്, ആൻസി ജോസ്, ഷെൽമി ജോൺസ്, കെ.പി. എബ്രഹാം, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷെർലി സക്കറിയ, ഡെപ്യൂട്ടി ഡയറക്ടർ ടാനി തോമസ്, മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സാനി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.