മുത്തലാഖ്​ നിയമം: സുപ്രീംകോടതിയെ സമീപിക്കും -കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മുത്തലാഖ്​ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതടക്കം ആവശ്യമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന്​ മുസ്​ലിം ലീഗ്​ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുസ്​ലിം യൂത്ത്​ലീഗ്​​ വാർഷിക കൗൺസിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

രാജ്യത്തെ മുഖ്യ ന്യൂനപക്ഷമായ മുസ്​ലിംകളെ ബാധിക്കുന്ന നിയമം അവരുടെ ഏതെങ്കിലുമൊരു സംഘടനയോട്​ ആലോചിക്കാതെയും പ്രതിപക്ഷത്തെ അവഗണിച്ചും പാസാക്കിയെടുത്തത്​ കേന്ദ്രസർക്കാറി​​െൻറ നിലപാടുകളിലേക്കുള്ള ചൂണ്ടു പലകയാണ്​. ഇതാണ്​ ഫാഷിസം. വേണമെങ്കിൽ അനുസരിച്ചോ എന്നതാണ്​ നയം. സുപ്രീംകോടതി തന്നെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച മുത്തലാഖി​​െൻറ കാര്യത്തിൽ പിന്നെയൊരു പ്രത്യേക നിയമംതന്നെ ആവശ്യമില്ല. വൈരുധ്യങ്ങൾ നിറഞ്ഞ നിയമത്തിൽ ചിലയിടത്ത്​ വിവാഹബന്ധം വേർപെടുത്തൽതന്നെ പാടില്ല എന്നവിധമാണുള്ളത്​. ആരെയും പൊലീസിന്​ ക്രിമിനൽ കേസിൽ പെടുത്താനാവും വിധമാണ്​ കാര്യങ്ങൾ. കോടതിയിൽ ​നിയമം ചോദ്യം ചെയ്യാനാവും. ഖുർആനെയും വിശ്വാസത്തേയുമൊക്കെ പരിഹസിക്കും വിധമായിരുന്നു ബില്ലവതരണം. മൂന്നുകൊല്ലം ജയിലിൽ കിടക്കുന്ന ഭർത്താവ്​ എങ്ങനെ ചെലവിന്​​ കൊടുക്കുമെന്ന ചോദ്യവും പ്രസക്​തമാണ്​. എതിർക്കുന്ന വിഭാഗങ്ങളുടെ കാര്യങ്ങളിൽ താൽ​പര്യമില്ല എന്ന രീതിയാണ്​. ഇൗ സാഹചര്യത്തിൽ മതേതര പ്ലാറ്റ്​ഫോമുണ്ടാക്കി ലീഗ്​ മുന്നോട്ടുപോകും. ബഹുരാഷ്​ട്ര കുത്തകകൾക്കു​ മാത്രം വളർച്ചയുള്ള കേന്ദ്രസർക്കാർ ഭരണമെന്നപേലെ സംസ്​ഥാന സർക്കാറും പരാജയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ലീഗ്​ സംസ്​ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത്​ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി സി.കെ.സുബൈർ എന്നിവർ സംസാരിച്ചു. യൂത്ത്​ ലീഗ്​ സംസ്​ഥാന പ്രസിഡൻറ്​ മുനവറലി ശിഹാബ്​ തങ്ങൾ​ അധ്യക്ഷത വഹിച്ചു. സംസ്​ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ്​ സ്വാഗതവും ട്രഷറർ എം.എ. സമദ്​ നന്ദിയും പറഞ്ഞു.

Tags:    
News Summary - muthalaq: iuml; move supreme court; pk kunhalikutty -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.