Posted On
date_range Updated On
date_range ഇന്നും നാളെയും മസ്റ്ററിങ് മഞ്ഞ കാർഡുകാർക്ക്
തിരുവനന്തപുരം: തുടർച്ചയായുണ്ടാകുന്ന സർവർ തകരാറിനെ തുടർന്ന് മസ്റ്ററിങ് ഒറ്റ ഘട്ടമായി പൂർത്തിയാക്കുന്നതിനുപകരം ഘട്ടംഘട്ടമായി നടത്താൻ സർക്കാർ ശ്രമം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി ഇന്നും നാളെയും മഞ്ഞ കാർഡുകാർക്ക് മാത്രമാകും മസ്റ്ററിങ്.
മസ്റ്ററിങ്ങിന് ദൂരസ്ഥലങ്ങളില്‍നിന്നെത്തുന്ന പിങ്ക് കാർഡുടമകള്‍ക്ക് അതിനുള്ള അവസരം നിഷേധിക്കാതിരിക്കാൻ വ്യാപാരികള്‍ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനില്‍ അറിയിച്ചു. ഈ ദിവസങ്ങളിൽ മഞ്ഞ ഒഴികെ കാർഡുകാർക്ക് റേഷന്‍ വിതരണം നടത്താന്‍ പാടില്ലെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.