കോട്ടയം: പ്രമുഖ ഫോട്ടോ ജേണലിസ്റ്റ് വിക്ടര്‍ ജോര്‍ജിൻെറ സ്മരണാര്‍ഥം വിക്ടര്‍ ജോര്‍ജ് സ്മാരക കെ.യു.ഡബ്‌ള്യൂ.ജെ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വിക്ടര്‍ ജോര്‍ജ് പുരസ്‌കാരത്തിന് മാധ്യമം മലപ്പുറം ബ്യൂറോയിലെ ഫോട്ടോ ജേണലിസ്റ്റ് മുസ്തഫ അബൂബക്കര്‍ അര്‍ഹനായി. 2019 ഓഗസ്റ്റ്് 18ന് മാധ്യമം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ജീവന്‍ കൂട്ടിപ്പിടിച്ച് എന്ന ചിത്രത്തിനാണ് അവാര്‍ഡ്. നിലമ്പൂരിലെ വനത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ വനത്തില്‍ ഒറ്റപ്പെട്ട ആദിവാസികള്‍ ചെങ്ങാടത്തില്‍ കരകവിഞ്ഞൊഴുകുന്ന ചാലിയാര്‍ പുഴ കടക്കുന്നതാണ് ചിത്രം. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
മാതൃഭൂമി കോട്ടയ്ക്കല്‍ യൂനിറ്റിലെ ഫോട്ടോ ജേണലിസ്റ്റ്് അജിത്ത് ശങ്കരനും, മലയാള മനോരമ കോട്ടയം യൂനിറ്റിലെ എസ്.എസ് ഹരിലാലും പ്രോല്‍സാഹന സമ്മാനത്തിന് അര്‍ഹരായി. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കോട്ടയം പ്രസ്‌ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
അവാർഡിന് അർഹമായ ചിത്രം
മംഗളം ദിനപത്രം ചീഫ് ന്യൂസ് എഡിറ്റര്‍ ഇ.പി ഷാജുദ്ദീന്‍ അധ്യക്ഷനും കേരള മീഡിയ അക്കാദമി ഫോട്ടോ ജേണലിസം കോഴ്‌സ് കോര്‍ഡിനേറ്റര്‍ ലീന്‍ തോബിയാസ്, ദ് ഹിന്ദു മുന്‍ ചീഫ് ഫോട്ടോ ജേണലിസ്റ്റ് എസ്. ഗോപകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 2019 ജൂലൈ 1 മുതല്‍ 2020 ജൂണ്‍ 30വരെ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച അതിജീവനം എന്ന പ്രമേയം ആസ്പദമായ 49 ചിത്രങ്ങളാണ് അവാര്‍ഡിനു പരിഗണിച്ചത്.
2012, 2017 വർഷങ്ങളിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഫോട്ടോഗ്രാഫി അവാർഡ് കരസ്ഥമാക്കിയ മുസ്തഫ അബൂബക്കര്‍ 2012, 2016 വർഷങ്ങളിൽ കാലിക്കറ്റ് പ്രസ് ക്ലബ്ബ് മുഷ്താഖ് സ്പോർട്സ് ഫോേട്ടാഗ്രാഫി അവാർഡ്, ഇടുക്കി പ്രസ്ക്ലബും ഗാന്ധിജി സ്റ്റഡി സെൻററും ചേർന്ന് ഏർപ്പെടുത്തിയ സംസ്ഥാന കാർഷിക ഫോട്ടോഗ്രാഫി അവാർഡ്, കൊച്ചി ഫോട്ടാ ജേണലിസ്റ്റ് േഫാറം സി.കെ. ജയകൃഷ്ണൻ സ്മാരക ന്യൂസ് ഫോട്ടാഗ്രാഫി അവാർഡ്, മലപ്പുറം ഡി.ടി.പി.സി ഫോേട്ടാഗ്രാഫി അവാർഡ്, ട്രാവൽ ഡോട്ട് കോം മൺസൂൺ ഫോട്ടാഗ്രാഫി അവാർഡ് എന്നിവയും നേടിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ കുന്നംകുളം കൊച്ചന്നൂർ അബൂബക്കറിെൻറയും സുഹറയുടെയും മകനാണ്. ഭാര്യ ഡോ. റോഷ്നി മുസ്തഫ. മകൾ: സഹ്റ മുസ്തഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.