മുസ്ലിം ലീഗ്
മലപ്പുറം: മന്ത്രിസഭ രൂപവത്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുസ്ലിംലീഗ് നേതൃയോഗം ബുധനാഴ്ച പാണക്കാട്ട് ചേരും. രാവിലെ സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേരുന്ന യോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ബാസലി തങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. മുഖ്യമന്ത്രി തർക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയാകും.
ലീഗിന്റെ പാർലമെന്ററി പാർട്ടി ഭാരവാഹികളാരെന്ന തീരുമാനം യോഗത്തിൽ ഉണ്ടാവും. ലഭിക്കേണ്ട വകുപ്പുകൾ സംബന്ധിച്ചും വിശദ ചർച്ചയുണ്ടാവും. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിൽ, കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾതന്നെയാകും ലീഗ് യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയിൽ ആവശ്യപ്പെടുക. 22 അംഗ ലീഗ് പാർലമെന്ററി പാർട്ടിയെ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ നയിക്കും.
ഡെപ്യൂട്ടി ലീഡർ, സെക്രട്ടറി, ട്രഷറർ, വിപ്പ് പദവികളിലേക്കുള്ളവരെ യോഗത്തിൽ തീരുമാനിക്കും. കുഞ്ഞാലിക്കുട്ടി ഒഴികെ, മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരെ പാർലമെന്ററി പാർട്ടി നേതൃസ്ഥാനങ്ങളിലേക്ക് പരിഗണിക്കില്ല. മന്ത്രിമാരെ തീരുമാനിക്കാൻ സാദിഖലി തങ്ങളെ യോഗം ചുമതലപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.