മുത്തലാഖ്: കേന്ദ്രം രാഷ്​ട്രീയമായി ഉപയോഗിക്കുമെന്ന് ആശങ്ക -കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുത്തലാഖ് വിഷയത്തിലെ സുപ്രീംകോടതി വിധി കേന്ദ്ര സര്‍ക്കാര്‍ രാഷ്​ട്രീയമായി ഉപയോഗിക്കുമോ എന്ന് ആശങ്കയുണ്ടെന്ന് മുസ്​ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു ആശങ്കക്ക് കാരണങ്ങളേറെയാണ്. വിഷയത്തില്‍ പാര്‍ലമ​െൻറ് നിയമനിര്‍മാണം നടത്തുമ്പോള്‍ ചർച്ചകൾ വേണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും വാദങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം നൽകാതെ മുന്നോട്ടുപോകാനാണ് കേന്ദ്രം ശ്രമിക്കുന്നതെങ്കില്‍ മറ്റ് മുസ്​ലിം സംഘടനകളുമായി യോജിച്ച് കടുത്ത നിലപാടിലേക്ക് നീങ്ങേണ്ടിവരും. സുപ്രീംകോടതിയില്‍ കേസ് നടത്തിയ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിനൊപ്പമായിരുന്നു ലീഗ്. വിധി പഠിച്ച ശേഷം അവരുടെ നിലപാടുകള്‍ മനസ്സിലാക്കി കൂടെ നിൽക്കും. ധൃതിപിടിച്ച് നിയമനിർമാണം നടത്തേണ്ട സാഹചര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

Tags:    
News Summary - Muslim League Leader PK Kunhalikutty react to Talaq Verdict -Kerala News:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.