സുപ്രീംകോടതിയിലെ ആരാധനാലയ നിയമ കേസിൽ മുസ് ലിം ലീഗ് കക്ഷിചേർന്നു

ന്യൂഡൽഹി: ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹരജിയിൽ കക്ഷിചേരാൻ മുസ്​ലിം ലീഗ് സുപ്രീംകോടതിയിൽ അപേക്ഷ നൽകി. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവരാണ് അപേക്ഷ നൽകിയത്.

ആരാധനാലയ നിയമം മതേതരത്വം സംരക്ഷിക്കുന്ന നിയമമാണെന്നും ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനോ, ഭേദഗതി ചെയ്യാനോ പാർലമെന്റിന് പോലും അധികാരം ഇല്ലെന്ന് ഭരണഘടന ബെഞ്ച് വിധിച്ചിട്ടുണ്ടെന്നും അപേക്ഷയിൽ ചുണ്ടിക്കാട്ടി.

സി.പി.എം, സമസ്ത അടക്കമുള്ള സംഘടനകളും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. 

Tags:    
News Summary - Muslim League has joined the Supreme Court in Places of Worship Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.