കയ്പമംഗലം: ലക്ഷങ്ങൾ സ്വന്തമാക്കാൻ വഴിയമ്പലത്തെ പെട്രോൾ പമ്പുടമയെ തട്ടിക്കൊണ്ടു പോയവർക്ക് കിട്ടിയത് 250 രൂപ. ആക്രമണത്തിെൻറ ബുദ്ധികേന്ദ്രമായ ഒന്നാം പ്രതി അനസിെൻറ മാ സങ്ങൾ നീണ്ട ആസൂത്രണം പൊളിഞ്ഞെന്നു മാത്രമല്ല, 24 മണിക്കൂർ തികയും മുമ്പ് പൊലീസ് വലയി ലാവുകയും ചെയ്തു. വഴിയമ്പലത്തെ പമ്പിൽ നിന്ന് സ്ഥിരം പെട്രോളടിക്കാറുള്ളയാളാണ് അനസ്. ഒരു ദിവസം പമ്പുടമ മനോഹരൻ ജീവനക്കാരോട് കലക്ഷനായ 15 ലക്ഷം വണ്ടിയിൽ എടുത്തു വെക്കാൻ പറയുന്നത് അനസ് കേട്ടിരുന്നു. ഇതിൽ നിന്നാണ് പണം തട്ടാൻ ആശയം വന്നത്.
സിനിമ ശൈലിയിൽ നാടകീയമായാണ് മനോഹരനെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്. രണ്ടാഴ്ച മുമ്പ് ഇതിനായി മൂവർ സംഘം ഗൂഢാലോചന നടത്തി. മാസ്കിങ് ടേപ്പ് സംഘടിപ്പിച്ചു. തിങ്കളാഴ്ച രാത്രി പമ്പിന് എതിർ വശെത്ത റോഡിൽ ബൈക്കിൽ കാത്തു നിന്നെങ്കിലും മനോഹരൻ നേരത്തെ വീട്ടിൽ പോയി.
ചൊവ്വാഴ്ച അർധരാത്രി വീണ്ടും കാത്തു നിന്നു. പുലർച്ചെ 12.50ന് മനോഹരൻ പമ്പിൽനിന്ന് കാറിൽ മടങ്ങുേമ്പാൾ മൂവരും ബൈക്കിൽ പിന്തുടർന്നു. പനമ്പിക്കുന്ന് പടിഞ്ഞാറ് റോഡിലെ ആദ്യ വളവിൽ വെച്ച് കാറിനു പിന്നിൽ ബൈക്കിടിപ്പിച്ചു. അനസ് പരിക്കേറ്റപോലെ നിലത്തു കിടന്നു പിടഞ്ഞു. കാറിൽ നിന്നിറങ്ങിയ മനോഹരൻ ‘എന്തു പറ്റി മക്കളേ’ എന്നു ചോദിച്ച് അടുത്തെത്തി.
ഈ സമയം ചാടി എണീറ്റ അനസും സമീപത്ത് നിന്ന സ്റ്റിയോയും അൻസാറും കൂടി മനോഹരെൻറ വായ പൊത്തിപ്പിടിച്ചു കൈകൾ പുറകിലേക്ക് ബന്ധിച്ചു. കുനിച്ച് കാറിെൻറ പിൻ സീറ്റിലേക്ക് തള്ളിയിട്ടു. അനസ് ഒപ്പമിരുന്നു. അനസാർ ബൈക്കിൽ മുന്നിൽപോയി. സ്റ്റിയോ ജോസ് കാർ ഓടിച്ചു. കാറിൽ വെച്ച് അനസ് കൈവശമുണ്ടായിരുന്ന കളിത്തോക്കുകൊണ്ട് വെടിവെച്ച് ഭയപ്പെടുത്തി മനോഹരനെ നിശബ്ദനാക്കി.
കാറുമായി ബീച്ച് റോഡിൽ കറങ്ങി ഹൈവേയിൽ കയറി. മതിൽമൂലയിൽ ബൈക്ക് ഉപേക്ഷിച്ച് അൻസാറും കാറിൽ കയറി. പിന്നെയാണ് പറവൂർ, കളമശ്ശേരി ചാലക്കുടി വഴി ഗുരുവായൂരിലെത്തിയത്. ഇതിനിടെ പലതവണ വായിലെ ടാപ്പ് മാറ്റി പണം അന്വേഷിച്ചെങ്കിലും മനോഹരെൻറ പോക്കറ്റിൽ നിന്ന് 250 രൂപ മാത്രമേ കിട്ടിയുള്ളൂ. വിജനമായ പലയിടത്തും കാർ നിർത്തി അരിച്ചു പെറുക്കിയിട്ടും പണം കിട്ടാതെ വന്നപ്പോൾ ഭീഷണിപ്പെടുത്തുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. ഇതേതുടർന്നായിരുന്നു അന്ത്യം.
നേരം വെളുത്തു തുടങ്ങിയതോടെ അപകടം മണത്ത പ്രതികൾ മമ്മിയൂരിൽ ആളൊഴിഞ്ഞ ഭാഗത്ത് മൃതദേഹം ഉപേക്ഷിച്ച് പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തേക്ക് പോയി. പണം കാറിെൻറ അകത്ത് ഒളിപ്പിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊളിച്ചു വിൽക്കുന്ന സംഘത്തെ അന്വേഷിച്ചത്. എന്നാൽ, പൊലീസ് അന്വേഷിക്കുന്നതും പിടിക്കപ്പെടും എന്ന ഭയവും രക്ഷപ്പെടണം എന്ന ചിന്തയുണ്ടാക്കി. ഇതിനുള്ള തത്രപ്പാടിനിടെയാണ് പൊലീസ് വലയിൽ കുടുങ്ങിയത്.
സംഭവം കഴിഞ്ഞ് തൊട്ടടുത്ത ദിവസം പ്രതികളെ പിടികൂടിയത് പൊലീസിെൻറ അന്വേഷണ മികവായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.