പിതാവുമായുള്ള കലഹത്തില്‍ തടസം നിന്ന മാതാവ് അടിയേറ്റ് മരിച്ചു; മകന്‍ അറസ്റ്റില്‍

പത്തനംതിട്ട: ഭര്‍ത്താവും മകനുമായുള്ള സംഘര്‍ഷം തീര്‍ക്കാന്‍ ഇടക്ക് കയറിയ വീട്ടമ്മ അടിയേറ്റ്  മരിച്ചു. പിതാവിന് ഗുരുതര പരിക്കേറ്റു. മേക്കൊഴൂര്‍ പുത്തന്‍പുരയില്‍ മാത്തുക്കുട്ടിയുടെ ഭാര്യ മോളി തോമസ് (62) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് മാത്തുക്കുട്ടിയെ പരിക്കോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് മകന്‍ ഷിജു തോമസിനെ (39) പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഷിജു. സംഭവത്തിന്‍െറ ദൃക്സാക്ഷിയായ, കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മാത്തുക്കുട്ടിയുടെ മൊഴി ശേഖരിച്ചെങ്കില്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഷിജുവിനെ വീടിന് സമീപത്തുനിന്ന് മലയാലപ്പുഴ പൊലീസ് പിടികൂടി പത്തനംതിട്ട സി.ഐക്ക് കൈമാറി. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Tags:    
News Summary - murder pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.