മൂന്നാറില്‍ റിസോര്‍ട്ടുടമ കയ്യേറിയത് സര്‍ക്കാര്‍ ഭൂമിയെന്ന് ഹൈകോടതി

കൊച്ചി: മൂന്നാറില്‍ റിസോര്‍ട്ട് ഉടമ കയ്യേറിയ 22 സെന്‍റ് ഭൂമി സർക്കാർ വക ഭൂമിയാണെന്ന് ഹൈകോടതി. സി.പി.ഐ ഓഫീസിനോട് ചേർന്ന് കിടന്ന ഭൂമി കൈവശം വച്ചിരുന്ന റിസോർട്ടുടമയോട് ഒഴിയാൻ സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെ ലൗ ഡെയ്ൽ റിസോർട്ടിന്‍റെ ഉടമ വി.വി ജോർജ് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. ഭൂമി വില്ലേജ് ഓഫീസ് കെട്ടിടം നിർമിക്കാൻ കണ്ടെത്തിയ സ്ഥലമാണെന്ന സർക്കാർ വാദവും കോടതി അംഗീകരിച്ചു.

ഹൈകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. ഏറ്റെടുക്കൽ നടപടിയുമായി റവന്യൂവകുപ്പ് ഉടൻ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഭൂമിക്ക് സബ് കളക്ടർ നോട്ടീസ് നൽകിയതിന് പിന്നാലെ മന്ത്രി എം.എം.മണിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം പരാതിയുമായി മുഖ്യമന്ത്രിക്ക് മുന്നിലെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. എന്നാൽ യോഗത്തിൽനിന്നു റവന്യുമന്ത്രി വിട്ടുനിന്നു. യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി ആദ്യം അറിയിച്ചപ്പോൾ തന്നെ ആവശ്യമില്ലെന്ന് വ്യക്തമാക്കി മന്ത്രി ചന്ദ്രശേഖരൻ കത്തു നൽകിയിരുന്നു. അതു ഗൗനിക്കാതെ യോഗം വിളിക്കാൻ റവന്യു അഡീഷനൽ ചീഫ് സെക്രട്ടറിക്കു മുഖ്യമന്ത്രി നിർദേശം നൽകുകയായിരുന്നു. 
 

Tags:    
News Summary - Munnar resort Highcourt verdict against resort owner kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT