കൊച്ചി: മൂന്നാര്‍ ഉള്‍പ്പടെ ഇടുക്കിയിലെ എട്ടു വില്ലേജുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താൻ എന്‍.ഒ.സി (നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കെറ്റ്) നിര്‍ബന്ധമാക്കി. എന്‍.ഒ.സി നിര്‍ബന്ധമാക്കിയ ഉത്തരവ് ചോദ്യം ചെയ്ത് റിസോർട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ സുപ്രധാന വിധി.
ഏത് ആവശ്യത്തിനാണോ ഭൂമിയുടെ പട്ടയം നല്‍കുന്നത് ആ ആവശ്യത്തിന് മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് കോടതി നിരീക്ഷിച്ചു. മൂന്നാര്‍ അടക്കമുള്ള എട്ട് വില്ലേജുകളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ഹൈകോടതി വ്യക്തമാക്കി.
നിയമലംഘന പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ ചെലവഴിച്ചത് നിയമലംഘനത്തിനുള്ള ന്യായീകരണമല്ലെന്നും വിധിയില്‍ ഹൈകോടതി ചൂണ്ടിക്കാട്ടി.
എന്‍.ഒ.സി നിര്‍ബന്ധമാക്കിയാല്‍ നിര്‍മാണത്തിനായി ചെലവഴിച്ച കോടികള്‍ പാഴാകുമെന്നായിരുന്നു റവന്യു വകുപ്പിന്‍റെ ഉത്തരവ് ചോദ്യം ചെയ്ത റിസോർട്ട് ഉടമകൾ പ്രധാനമായും വാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.