മൂന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ മണി തടസം നിന്നിട്ടില്ല; പ്രസംഗത്തിൽ സ്​ത്രീവിരുദ്ധതയില്ല–മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിന്​ മന്ത്രി എം.എം. മണി തടസം നിന്നിട്ടി​െല്ലന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ്​ മുഖ്യമന്ത്രി ഇക്കാര്യം വ്യക്​തമാക്കിയത്​. കൈയേറ്റം ഒഴിപ്പിക്കുന്നതിൽ മണി തടസം നിന്നിട്ടില്ല. ഒരു എം.എൽ.എയോ മന്ത്രിയോ തടസം നിന്നാൽ കൈയേറ്റം ഒഴിപ്പിക്കൽ അവസാനിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എം.എം. മണിയുടെ പ്രസംഗത്തിൽ സ്​ത്രീ വിരുദ്ധത ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ്​ അദ്ദേഹത്തിനെതിരെ കേസെടുക്കാതിരുന്നത്​. സാധാരണ നിയമ നടപടി അനുസരിച്ച്​ കേസെടുക്കത്തക്ക വിധംഒന്നും അദ്ദേഹത്തി​​​െൻറ പ്രസംഗത്തിൽ ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സെൻകുമാർ കേസിൽ പുനഃപരിശോധനാ ഹരജി നൽകിയത്​ വ്യക്​തമായ നി​യമോപദേശത്തി​​​െൻറ അടിസ്​ഥാനത്തിലാണ്​. വിധി നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. 

Tags:    
News Summary - munnar encroachment: CM at assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT