തൊടുപുഴ: മുണ്ടൻമുടിയിൽ നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. ഒരാൾ നെടുങ്കണ്ടം തൂക്കുപാലം സ്വേദശിയും മറ്റൊരാൾ തൊടുപുഴക്കാരനുമാണ്. കൃഷ്ണെൻറ സഹായിയാണ് തൊടുപുഴ സ്വദേശി. പൂജക്കും മന്ത്രവാദത്തിനുമായി ഇയാളാണ് ആളുകളെ എത്തിച്ചുകൊടുത്തിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. നെടുങ്കണ്ടം സ്വദേശി ചില വമ്പന്മാരുമായി കൃഷ്ണനെ ബന്ധപ്പെടുത്തിയിരുന്നു.
കസ്റ്റഡിയിലുള്ളവരിൽനിന്ന് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെ കൊല്ലപ്പെട്ട നിലയിൽ ബുധനാഴ്ചയാണ് കണ്ടെത്തിയത്. പതിവായി പുറത്തുപോയി ആഭിചാര ക്രിയകളും നടത്തിയിരുന്ന കൃഷ്ണനുമായുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഫലസിദ്ധി വാഗ്ദാനം ചെയ്ത് പണംവാങ്ങിയതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നുവത്രേ.
പൂജ നടത്തിയാൽ സ്ഥല വിൽപന നടക്കുെമന്ന വിശ്വാസത്തിൽ കസ്റ്റഡിയിലുള്ള നെടുങ്കണ്ടം സ്വദേശി മാസങ്ങൾ മുമ്പ് കൃഷ്ണനെ സമീപിച്ചിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിൽ ആറ് മാസത്തോളം പൂജകളടക്കം നടത്തിയിരുന്നു. കൊലയാളി സംഘം സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഘത്തിൽ ഉൾപ്പെട്ട ചിലർ തമിഴ്നാട്ടിലേക്ക് കടന്നുവെന്ന സൂചനയെ തുടർന്ന് പൊലീസ് അവിടേക്ക് പുറപ്പെട്ടിട്ടുണ്ട്.
കൂട്ടക്കൊല നടന്ന വീട്ടിനുള്ളിലും സമീപത്തുനിന്നുമായി 20 ഒാളം വിരലടയാളം ലഭിച്ചു. മൊബൈൽ ടവർ കേന്ദ്രീകരിച്ചും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 22 പേരുടെ പട്ടിക തയാറാക്കി. ഇതിൽ പതിനഞ്ചുപേരെ കണ്ടെത്തുന്നതിന് പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.150 ഒാളം പേരെ ഇതിനോടകം ചോദ്യം ചെയ്തു. കൂട്ടെക്കാല നടന്നശേഷം നാട്ടിൽനിന്ന് കാണാതായ ചിലരെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. വീട്ടിൽനിന്ന് സ്വർണം നഷ്ടമായിട്ടുണ്ടെങ്കിലും കവർച്ച ലക്ഷ്യമായിരുന്നില്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ജില്ലക്ക് പുറത്തുനിന്ന് ആളുകൾ കൃഷ്ണെൻറ വീട്ടിെലത്താറുണ്ടായിരുന്നുവെന്ന് സഹോദരൻ യജ്ഞേശ്വരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലും വിവരം ശേഖരിക്കുന്നുണ്ട്. താടിയുള്ളയാൾ മിക്ക ദിവസങ്ങളിലും കൃഷ്ണനെ കാണാനെത്താറുണ്ടായിരുന്നുവെന്നും ഇയാൾ അറിയിച്ചിട്ടുണ്ട്. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസിെൻറ നേതൃത്വത്തിൽ മൂന്ന് സി.ഐമാർ ഉൾപ്പെടുന്ന 40 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
തൊടുപുഴയിലെ കൂട്ടക്കൊല: അന്വേഷണം ബന്ധുക്കളിലേക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.