Posted On
date_range Updated On
date_range അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ടു മരണം
കുട്ടിക്കാനം: ഇടുക്കി ജില്ലയിലെ പുല്ലുപ്പാറയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിച്ചു. തമിഴ്നാട് കാഞ്ചിപുരം സ്വദേശികളായ കാർത്തി, ബാബു എന്നിവരാണ് മരിച്ചത്. അപകടത്തിൽ പതിനാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.
വൈകിട്ട് നാലു മണിയോടെ തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട വാഹനം റോഡ് സൈഡിലെ തിട്ടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ശബരിമലക്ക് പോവുകയായിരുന്നു സംഘം. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.