മുനമ്പം വഖഫ് ഭൂമി: വഖഫ് ട്രൈബ്യൂണലിന്‍റെ അന്തിമ ഉത്തരവിനുള്ള താൽക്കാലിക വിലക്ക് തുടരും

കൊച്ചി: പറവൂർ കോടതിയിലെ രേഖകളുമായി ബന്ധപ്പെട്ട് വഖഫ്​ ബോർഡ് നൽകിയ ഹരജിയിൽ മുനമ്പം വഖഫ് ഭൂമി കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള ഹൈകോടതിയുടെ താൽക്കാലിക വിലക്ക് തുടരും. ഹരജി വീണ്ടും പരിഗണിക്കുന്ന മേയ്​ ഒമ്പതുവരെ തുടരാനാണ്​ ജസ്റ്റിസ് ജി. ഗിരീഷ്, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന അവധിക്കാല ഡിവിഷൻ​ ബെഞ്ചിന്‍റെ നിർദേശം.

മുനമ്പം വിഷയത്തിൽ മുമ്പ് പറവൂർ സബ് കോടതിയിൽ നൽകിയ ഹരജിയും ഉത്തരവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിളിച്ചുവരുത്തണമെന്ന ആവശ്യം വഖഫ് ട്രൈബ്യൂണൽ തള്ളിയതിനെതിരെ വഖഫ് ബോർഡ് നൽകിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​.

മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വഖഫ് ട്രൈബ്യൂണലിൽ വാദം തുടരുന്നതിന് തടസ്സമില്ലെങ്കിലും അന്തിമ ഉത്തരവ് ഹൈകോടതി വിധിക്ക് വിധേയമായിരിക്കുമെന്നായിരുന്നു ഇടക്കാല ഉത്തരവ്​. ഫാറൂഖ് കോളജ് മാനേജ്‌മെന്റടക്കം എതിർകക്ഷികളോട്​ സത്യവാങ്​മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി, ഇതിനായാണ്​ ഹരജി മാറ്റിയത്​.

Tags:    
News Summary - Munambam Waqf land: Temporary stay on final order of Waqf Tribunal to continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.