Posted On
date_range Updated On
date_range മുനമ്പം: സർക്കാർ നടപടികൾ വേഗത്തിലാക്കണമെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: മുനമ്പം വിഷയത്തിൽ പ്രശ്ന പരിഹാര നടപടികൾ സർക്കാർ വേഗത്തിലാക്കണമെന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങൾ. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി വഖഫ് ആണോ എന്ന വസ്തുതയിലും നിയമപരമായി ചെയ്യേണ്ട കാര്യങ്ങളിലും അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാറാണ്. ജുഡീഷ്യൽ കമീഷന്റെ പ്രവർത്തനം എളുപ്പത്തിൽ പൂർത്തീകരിക്കണം. സർക്കാർ പ്രശ്നപരിഹാരം വൈകിപ്പിക്കുന്നതു കൊണ്ടാണ് പുതിയ വിവാദങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ഐ.സി വിഷയത്തിൽ സമസ്ത അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് താനും ജിഫ്രി തങ്ങൾ, കൊയ്യോട് ഉമർ മുസ്ലിയാർ, എം.ടി. അബ്ദുല്ല മുസ്ലിയാർ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമടങ്ങുന്ന മധ്യസ്ഥ ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.