Posted On
date_range Updated On
date_range മുനമ്പം മനുഷ്യക്കടത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടീസ്
കൊച്ചി: മുനമ്പം മനുഷ്യക്കടത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഇൻറർപോൾ ആ ണ് നോട്ടീസ് പുറപ്പെടുവിച്ചത്. ബോട്ടിൽ പോയതായി കണ്ടെത്തിയ 100 പേരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് തിരച്ചിൽ നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. മനുഷ്യക്കടത്തിൻെറ ഭാഗമായി 248 പേരോളം ബോട്ടിൽ പോയെന്നാണ് സൂചന.
ജനുവരി 12നാണ് പ്രതികൾ നടത്തിയ ഗൂഢാലോചനയെത്തുടർന്ന് മതിയായ യാത്രരേഖകളില്ലാതെ മുനമ്പത്തുനിന്ന് ആസ്ട്രേലിയയിലേക്ക് എന്ന പേരിൽ ആളുകളെ കയറ്റിവിട്ടത്. ജനുവരി ഏഴിന് പ്രതികൾ മുനമ്പത്തുനിന്ന് 1.2 കോടി രൂപക്ക് വാങ്ങിയ ബോട്ടിലായിരുന്നു കടത്ത്. വിവിധ സംസ്ഥാനങ്ങളിൽനിന്നും ശ്രീലങ്കയിൽനിന്നും എത്തിയവരാണ് ബോട്ട്മാർഗം രാജ്യം വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.