കൊച്ചി: മുനമ്പത്തുനിന്ന് കടൽമാർഗം ആളുകളെ നിയമവിരുദ്ധമായി വിദേശത്തേക്ക് കടത്ത ിയതുമായി ബന്ധപ്പെട്ട കേസിൽ മനുഷ്യക്കടത്ത് വകുപ്പ് ചേർക്കാത്തതെന്തെന്ന് ഹൈകോടത ി. അന്താരാഷ്ട്ര ബന്ധങ്ങളുള്ള കേസായതിനാൽ സംസ്ഥാന പൊലീസിെൻറ അന്വേഷണത്തിന് പരിമിതികളുണ്ടാകുമെന്നിരിക്കെ കേന്ദ്ര ഏജൻസിക്ക് കേസ് കൈമാറുന്ന കാര്യം ആലോചിക്കാത്തതെന്തെന്നും ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ ആരാഞ്ഞു. കേസിലെ മൂന്നാംപ്രതിയും ബോട്ടുടമയുമായ അനിൽകുമാർ, ഏഴാംപ്രതി ദൽഹി സ്വദേശി രവി എന്നിവർ സമർപ്പിച്ച ജാമ്യഹരജിയാണ് കോടതി പരിഗണിച്ചത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ശ്രീലങ്കൻ സ്വദേശികളുമടക്കം 70 പേരെ വിദേശത്തേക്ക് കടത്തിയ കേസാണിത്.
ജനുവരി 12ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘത്തെ മുനമ്പം മാല്യങ്കരയിലെ സ്വകാര്യ ജെട്ടിയിൽനിന്ന് കയറ്റിക്കൊണ്ടുപോയെന്നാണ് കേസ്. പാസ്പോർട്ട് നിയമം, കുടിയേറ്റ നിയമം, ഫോറിനേഴ്സ് നിയമം എന്നിവയിലെ വിവിധ വകുപ്പുകളും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 109, 120ബി, 468, 471 വകുപ്പുകളും ഉൾപ്പെട്ട കേസാണ് വടേക്കക്കര പൊലീസ് രജിസ്റ്റർ ചെയ്തത്.
ഐ.പി.സി 370 പ്രകാരമുള്ള കുറ്റകൃത്യമായ മനുഷ്യക്കടത്ത് ഇവർക്കെതിരെ ചുമത്തിയതായി കാണുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ കുടിയേറ്റം മാത്രമാണോ ഇതെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളില്ലേയെന്നും കോടതി ആരാഞ്ഞു. രാജ്യത്തിെൻറ രഹസ്യങ്ങൾ പുറത്തുപോയില്ലെന്ന് ഉറപ്പുണ്ടോ, ഇരകളുടെ മൊഴി ഇതുവരെ രേഖപ്പെടുത്താനായിട്ടില്ല; ഇൗ സാഹചര്യത്തിൽ മനുഷ്യക്കടത്ത് ഉണ്ടായിട്ടില്ലെന്ന് എങ്ങനെ ഉറപ്പിക്കാനാവുമെന്നും കോടതി ചോദിച്ചു. തുടർന്ന് ഇക്കാര്യങ്ങളിൽ വിശദീകരണം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു.കേസ് രജിസ്റ്റർ ചെയ്തതുമുതൽ കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും സ്വീകരിച്ച നടപടികൾ അറിയിക്കാൻ നിർദേശിച്ച കോടതി, കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.