കോഴിക്കോട്: മുസ്ലിംകളെ വോട്ടുബാങ്കായി കാണാത്ത ഏക രാഷ്ട്രീയ പാർട്ടി കോൺഗ്രസാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ. സാദിരിക്കോയ അനുസ്മരണ സമ്മേളനത്തിൽ കർമശ്രേഷ്ഠ പുരസ്കാരം അഡ്വ. പി. ശങ്കരന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കായി കാണുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മനസ്സിലാക്കണം. ബീഫ് ഫെസ്റ്റിവലും മറ്റും നടത്തുന്നവരെ രക്ഷകരായി കാണരുത്. കോൺഗ്രസിെൻറ ആദ്യത്തെ മൂന്ന് പ്രസിഡൻറുമാരും ന്യൂനപക്ഷ സമുദായത്തിൽനിന്നാണ്. ഭരണഘടനയുടെ തത്ത്വം മാറ്റാമെന്ന അമിത് ഷായുടെ മോഹം നാഗ്പൂരിൽ ചെന്ന് പറഞ്ഞാൽ മതിയെന്നും മോദിയുടെ ചരിത്രത്തിലെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അഡ്വ. പി.എം. നിയാസ് പരിചയപ്പെടുത്തി. എം.കെ. രാഘവൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ടി. സിദ്ദിഖ്, എൻ. സുബ്രഹ്മണ്യൻ, കെ.സി. അബു, എം. വീരാൻകുട്ടി, എം.എ. റസാഖ്, ഡോ. കെ. മൊയ്തു തുടങ്ങിയവർ സംസാരിച്ചു. അഡ്വ. കെ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. കെ.വി. പ്രവീൺ കുമാർ സ്വാഗതവും അഡ്വ. ആർ. സച്ചിത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.