സി.എം. രവീന്ദ്രന്‍റെ ജീവന്‍ അപകടത്തിലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കണ്ണൂർ: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍റെ ജീവന്‍ അപകടത്തിലാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ അടക്കമുള്ളവരുടെ രഹസ്യങ്ങളുടെ കാവലാളാണ് സി.എം. രവീന്ദ്രന്‍. എം. ശിവശങ്കര്‍ നേരത്തെ പയറ്റിയ അടവുകള്‍ തന്നെയാണ് സി.എം. രവീന്ദ്രനും പയറ്റുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ ജീവന്‍ അപകടത്തിലാണ്. സ്വപ്‌നക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Tags:    
News Summary - Mullappally Ramachandran says C.M. Raveendran's life is in danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.