കൊട്ടിയം: മുഖ്യമന്ത്രി അഭ്യന്തരവകുപ്പ് ഒഴിയാതെ നാട്ടിൽ നിയമ സമാധാന വാഴ്ച ഉറപ്പുവരുത്താൻ കഴിയില്ലെന്ന് കെ.പി .സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. സി. കേശവൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻജിനീയറിങ് വിദ്യാർഥിയായ രാജൻ ഉരുട്ടിക്കൊലക്ക് വിധേയനായി എന്ന ആരോപണം ഉയർന്നപ്പോൾ കെ. കരുണാകരൻ മുഖ്യമന്ത്രിപദം വലിച്ചെറിഞ്ഞു. മൂന്നരവർഷമായിട്ടും അഭ്യന്തരവകുപ്പിനെക്കുറിച്ചോ ഉേദ്യാഗസ്ഥരെക്കുറിച്ചോ പഠിക്കാൻ മുഖ്യമന്ത്രിക്കായിട്ടില്ല.
സർ സി.പിയുടെ കാലത്തുപോലും ഉണ്ടാകാത്ത തരത്തിലുള്ള പൊലീസ് മർദനങ്ങളും പീഡനങ്ങളും ലോക്കപ്പിൻ മരിക്കുന്ന സംഭവങ്ങളുമാണ് കേരളത്തിൽ നടക്കുന്നത്. ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥ. നെടുങ്കണ്ടം സംഭവത്തിൽ ഉൾപ്പെട്ട എസ്.പിയെ സസ്പെൻഡ് ചെയ്യാൻ തയാറാകാത്തതിന് പിന്നിൽ മുഖ്യമന്ത്രിയും പാർട്ടി നേതാക്കളുമായുള്ള ഒത്തുകളിയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.