മുല്ലപ്പെരിയാർ ഡാം (ഫയൽ), കനത്ത മഴയെ തുടർന്ന് വെള്ളം അധികരിച്ച ചുരുളി വെള്ളച്ചാട്ടം

മുല്ലപ്പെരിയാർ ജലനിരപ്പ് 140ലേക്ക്; ചുരുളിയിൽ സഞ്ചാരികൾക്ക് വിലക്ക്, രണ്ടാംഘട്ട അപായ മുന്നറിയിപ്പ് നൽകി

കുമളി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു. തിങ്കളാഴ്ച വൈകിട്ട് നാലിന്​ ജലനിരപ്പ് 139.30 അടിയാണ്. അണക്കെട്ടിലേക്ക് സെക്കന്‍റിൽ 5135 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കന്‍റിൽ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.

വനമേഖലയിൽ നിന്നും വൻതോതിൽ വെള്ളം ഒഴുകിയെത്തിയതോടെ സംസ്ഥാന അതിർത്തിയിലെ ചുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം തമിഴ്നാട് വനം വകുപ്പ് വിലക്കി. പെരിയാർ വന്യജീവി സങ്കേതത്തോട്​ ചേർന്നുള്ള മേഘമല കടുവ സങ്കേതത്തിൽ നിന്നാണ് ചുരുളിയിലേക്ക് വെള്ളം എത്തുന്നത്.

കുമളിയിലും പരിസരങ്ങളിലും ഞായറാഴ്ച വൈകിട്ട് അഞ്ച്​ മുതൽ തിങ്കളാഴ്ച പുലരുംവരെ തോരാതെ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയർത്തിയത്. 

Tags:    
News Summary - Mullaperiyar water level reaches 140: Tourists banned from entering Churuli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.