Posted On
date_range Updated On
date_range മുല്ലപ്പെരിയാർ 142 അടിയിലേക്ക്; രണ്ടാംഘട്ട മുന്നറിയിപ്പ് നൽകി തമിഴ്നാട്
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടി പിന്നിട്ടതോടെ തമിഴ്നാട് കേരളത്തിന് രണ്ടാംഘട്ട അപായ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വൈകീട്ട് ഏഴിന് ലഭിച്ച കണക്കനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് 141.35 അടിയാണ്.
അണക്കെട്ടിലേക്ക് സെക്കൻഡിൽ 2598 ഘനയടി ജലമാണ് ഒഴുകിയെത്തുന്നത്. ജലനിരപ്പ് 142ലേക്ക് ഉയരുന്ന ഘട്ടമെത്തിയതോടെ തമിഴ്നാട്ടിലേക്കുള്ള ജലത്തിന്റെ അളവ് സെക്കൻഡിൽ 1100 ഘനയടിയാക്കി വർധിപ്പിച്ചു. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ പെരിയാർ തീരത്തുള്ളവർ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.