മുല്ലപ്പെരിയാർ: മുഖ്യമന്ത്രിയുടെ മൗനം കൊടിയവഞ്ചന ന്യായീകരിക്കാനാവാത്തതിനാൽ; ജുഡീഷ്യല്‍ അന്വേഷണം വേണം -കെ. സുധാകരന്‍ എം.പി

തിരുവനന്തപുരം: കേരളത്തിന്‍റെ താത്പര്യങ്ങള്‍ തമിഴ്നാടിന് അടിയറവ് വച്ചിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നീണ്ട മൗനംപാലിക്കുന്നത് കൊടിയ വഞ്ചനയെ ന്യായീകരിക്കാന്‍ ഒരു വഴിയും കാണാത്തതിനാലാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍ എംപി. മുല്ലപ്പെരിയാർ വിഷയത്തിൽ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന നാലു ജില്ലകളിലെ ജനങ്ങളോടും കേരളീയ സമൂഹത്തോടും മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടിയ കൊടിയ വഞ്ചനയുടെ ചുരുളാണ് ദിവസേന നിവരുന്നത്.

മുല്ലപ്പെരിയാറിലെ ബേബിഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള അനുമതി നൽകാന്‍ സെപ്റ്റംബര്‍ 17നു ചേര്‍ന്ന സെക്രട്ടറിതല യോഗത്തില്‍ തീരുമാനം എടുക്കുകയും അക്കാര്യം ഒക്ടോബര്‍ 27ന് കേരളത്തിന്‍റെ സ്റ്റാന്‍ഡിങ്​ കൗണ്‍സില്‍ ജി പ്രകാശ് കോടതിയെ അറിയിക്കുകയും ചെയ്​തതാണ്. മരംമുറി വേഗത്തിലാക്കാന്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി അയച്ച മൂന്നു കത്തുകളും പുറത്തുവന്നു. എന്നാല്‍, നവംബര്‍ 6ന് തമിഴ്നാട് മുഖ്യമന്ത്രി നന്ദി പ്രകാശിപ്പിപ്പോള്‍ മാത്രമാണ് കേരളം ഇക്കാര്യം അറിയുന്നത്. അതുവരെ മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഇതു മറച്ചുവച്ചു. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ളതാണ് അന്തര്‍ നദീജല വിഷയങ്ങള്‍ എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം അറിയാതെ ഈ വിഷയത്തില്‍ ഇലപോലും അനങ്ങില്ല എന്നതാണ് വാസ്തവം.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയാക്കാന്‍ വ്യക്തമായ ആസൂത്രണമാണ് തമിഴ്നാട് നടത്തുന്നത്. അതിന്‍റെ ഭാഗമാണ് ബേബിഡാം ബലപ്പെടുത്തല്‍. തമിഴ്നാടുമായി ബന്ധപ്പെട്ട് പല സാമ്പത്തിക, രാഷ്ട്രീയ ആരോപണങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. നിയമസഭയില്‍ യു.ഡി.എഫ് അംഗങ്ങള്‍ തുടര്‍ച്ചയായി ഈ വിഷയം ഉയര്‍ത്തിയെങ്കിലും മുഖ്യമന്ത്രി വാതുറന്നില്ല. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഏറുകയാണ്. കനത്ത മഴയില്‍ ജനങ്ങളുടെ ആശങ്കയും ഉയരുന്നതായും സുധാകരന്‍ ചൂണ്ടിക്കാട്ടി.

സി.പി.എം നേതൃത്വത്തെ പിണറായി സംഘം അട്ടിമറിച്ചു –കെ. സുധാകരന്‍

തി​രു​വ​ന​ന്ത​പു​രം: ജ​നാ​ധി​പ​ത്യ​ചേ​രി​യെ ശാ​ക്തീ​ക​രി​ക്കാ​നു​ള്ള സി.​പി.​എം ദേ​ശീ​യ നേ​തൃ​ത്വ​ത്തി​െൻറ ശ്ര​മ​ങ്ങ​ളെ പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍പ്പെ​ടു​ന്ന കേ​ര​ള​സം​ഘം അ​ട്ടി​മ​റി​ച്ചെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ന്‍. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ബി.​ജെ.​പി​ക്കെ​തി​രെ കോ​ണ്‍ഗ്ര​സു​മാ​യി കൂ​ട്ടു​കെ​ട്ട് വേ​ണ്ടെ​ന്ന്​ പോ​ളി​റ്റ് ബ്യൂ​റോ തീ​രു​മാ​നി​ച്ച​ത് കേ​ര​ള ഘ​ട​ക​ത്തി​െൻറ സ​മ്മ​ര്‍ദം മൂ​ല​മാ​ണോ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. കാ​ല​ങ്ങ​ളാ​യി കേ​ര​ള​ത്തി​ല്‍ സി.​പി.​എ​മ്മും ബി.​ജെ.​പി​യും തു​ട​രു​ന്ന ര​ഹ​സ്യ സ​ഖ്യ​മാ​ണ് ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് പി.​ബി​യി​ല്‍ സ്വീ​ക​രി​ക്കാ​ന്‍ കേ​ര​ള നേ​താ​ക്ക​ള്‍ക്ക് ഇ​ന്ധ​നം പ​ക​ര്‍ന്ന​ത്. കേ​ര​ള നേ​താ​ക്ക​ളു​ടെ സാ​മ്പ​ത്തി​ക പ്ര​താ​പ​ത്തി​നു മു​ന്നി​ല്‍ സി.​പി.​എം ദേ​ശീ​യ നേ​തൃ​ത്വം അ​ടി​യ​റ​വ് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തി​െൻറ മ​തേ​ത​ര​ത്വ​വും അ​ഖ​ണ്ഡ​ത​യും ബ​ലി​ക​ഴി​ക്കു​ന്ന നി​ല​പാ​ട് പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ സി.​പി.​എം ത​യാ​റാ​ക​ണം.

കേ​ര​ള​ത്തി​െൻറ താ​ൽ​പ​ര്യ​ങ്ങ​ള്‍ ത​മി​ഴ്നാ​ടി​ന് അ​ടി​യ​റ​വ്​ െവ​ച്ചി​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മൗ​നം പാ​ലി​ക്കു​ന്ന​ത് കേ​ര​ള​ത്തോ​ട് കാ​ട്ടി​യ കൊ​ടി​യ വ​ഞ്ച​ന​യെ ന്യാ​യീ​ക​രി​ക്കാ​ന്‍ ഒ​രു​വ​ഴി​യും കാ​ണാ​ത്ത​തി​നാ​ലാ​ണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Mullaperiyar: Judicial inquiry is required K Sudhakaran MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.