??????, ??????

മുക്കത്ത്​ ടിപ്പർ സ്​കൂട്ടറിലിടിച്ച്​ രണ്ട്​ മരണം

മുക്കം: മുക്കം ഓടത്തെരുവിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവക്കൾ മരിച്ചു. മലപ്പുറം കാവനൂർ ഇരുവേറ്റി സ്വദേശി വിഷ്ണു, വെസ്റ്റ് ബംഗാൾ സ്വദേശി എസ്.കെ മഖ്ബൂൽ എന്നിവരാണ് തൽക്ഷണം മരിച്ചത്.

ബുധനാഴ്ച്ച രാവിലെ 8 മണിയോടെ കൊയിലാണ്ടി-എടവണ്ണപ്പാറ സംസ്ഥാന പാത ഓടത്തെരുവിലാണ് അപകടം. അപകടം വരുത്തിയ ലോറിനിർത്താതെ പോയി. വിവരമറിഞ്ഞ് മുക്കം പൊലീസെത്തി നടപടികൾ പൂർത്തിയാക്കി. രണ്ട് പേരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മുക്കം പൊലീസ് സ്റ്റേഷനിൽ സ്പഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പ്രദീപിന്‍റെ അവസരോചിതമായ ഇടപെടലിൽ നീലേശ്വരം പൂളപ്പൊയിലിൽ വെച്ച് ലോറി പിടികൂടി. പുളപ്പൊയിൽ സ്വദേശിയായ ഡ്രൈവർ നിസാമുദ്ദിനെ കസ്റ്റഡിയിലെടുത്തു. മരിച്ചവരുടെ തലക്ക് മുകളിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിയതിനാൽ തലച്ചോറ് പൊട്ടിച്ചിതറി.

Tags:    
News Summary - Mukkam accident- Two dead - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.