Posted On
date_range Updated On
date_range മുക്കം അഭിലാഷ് തിയറ്റർ ഉടമ അപകടത്തിൽ മരിച്ചു
കോഴിക്കോട്: മുക്കം അഭിലാഷ്, റോസ് തിയറ്ററുകളുടെ ഉടമ അപകടത്തിൽ മരിച്ചു. കിഴുക്കാരകാട്ട് കെ.ഒ. ജോസഫ് (അഭിലാഷ് കുഞ്ഞൂഞ്ഞ്- 74) ആണ് മരിച്ചത്.
എറണാകുളത്ത് നിന്ന് മടങ്ങിവരവേ തൃശ്ശൂരിലെ ഒരു തിയറ്റർ കെട്ടിടം കെ.ഒ. ജോസഫ് സന്ദർശിച്ചിരുന്നു. തിയറ്റർ സന്ദർശിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് അപകടം സംഭവിച്ചെന്നാണ് പ്രാഥമിക വിവരം.
തലയടിച്ചു വീണ ജോസഫിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം കൂടി സംഭവിക്കുകയായിരുന്നു. മൃതദേഹം ഉച്ചക്ക് ശേഷം മുക്കത്ത് എത്തിക്കും.
കെ.ഒ. ജോസഫ് ആണ് കോഴിക്കോട് മുക്കത്ത് അഭിലാഷ് തിയറ്റർ സ്ഥാപിച്ചത്. അഭിലാഷ് തിയറ്റർ കൂടാതെ കോഴിക്കോട് നഗരത്തിലെ കോറണേഷൻ മൾട്ടിപ്ലക്സ് തിയറ്റർ, റോസ് തിയറ്ററുകൾ എന്നിവ അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.