ഭൂരിപക്ഷം കുറഞ്ഞെങ്കിലും കൊല്ലം കോട്ട കാത്ത്​ മുകേഷ്​​

കൊല്ലം: കൊല്ലം വീണ്ടും എം. മുകേഷിനെ ഉറപ്പിച്ചു. കടുത്ത മത്സരം കാഴ്​ചവച്ച എതിരാളി കോൺഗ്രസി​െൻറ ബിന്ദുകൃഷ്​ണയെ 3034 വോട്ടുകൾക്ക്​ പരാജയപ്പെടുത്തിയാണ്​ സി.പി.എം രണ്ടാമതും തന്നിലർപ്പിച്ച വിശ്വാസം മുകേഷ്​ കാത്തത്​. ആഴക്കടൽ മത്സ്യ ബന്ധന കരാർ വിവാദം ഉൾപ്പെടെ സർക്കാറിനെ കുഴക്കിയ ആരോപണങ്ങളും ബിന്ദു കൃഷ്​ണക്ക്​ മണ്ഡലത്തിലുള്ള സ്വാധീനവും ഇത്തവണ ഫലം ഇടതുപക്ഷത്തിന്​ എതിരാക്കുമെന്ന വിലയിരുത്തലുകളെ കൂടിയാണ്​ അദ്ദേഹം തോൽപിച്ചത്​.

കഴിഞ്ഞ തവണത്തെതിനേക്കാൾ ഭൂരിപക്ഷം കുറഞ്ഞു എങ്കിലും വിജയത്തി​െൻറ മാറ്റിന്​ കുറവൊന്നുമില്ല.2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിലെ സൂരജ് രവിയെ 17,611 വോട്ടി​െൻറ ഭൂരിപക്ഷത്തിലാണ് മുകേഷ്​ തോല്‍പ്പിച്ചത്.

കോൺഗ്രസി​െൻറ ശക്തമായ സംഘടന സംവിധാനങ്ങളെയും മറ്റ്​ പ്രതികൂല ഘടകങ്ങളെയും ഒത്തുചേർന്ന്​ നിന്നാണ്​ മണ്ഡലത്തിൽ ഇടതുപക്ഷം മുട്ടുകുത്തിച്ചത്​. ദിവസങ്ങളോളം തീരദേശം കേന്ദ്രീകരിച്ച്​ നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾ വോട്ടുകൾ ചോരാതെ കാത്തെന്ന്​ നേതാക്കൾ പറയുന്നു.                

Tags:    
News Summary - mukesh won again kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.