തിരൂർ: വീടുപണി പൂർത്തിയായി അടുത്തമാസം ഗൃഹപ്രവേശനത്തിനായി നാട്ടിലേക്ക് വരാനിരിക്കെയാണ് മുജീബ് റഹ്മാനെ (42) മരണം കോവിഡിെൻറ രൂപത്തിൽ കീഴടക്കിയത്. കോവിഡിനെ തുടർന്ന് കഴിഞ്ഞ 15 ദിവസമായി കുവൈത്തിലെ ഫർവ്വാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുജീബ് റഹ്മാൻ. 15 വർഷം മുമ്പ് തുടങ്ങിയതാണ് പ്രവാസജീവിതം. ഒമ്പതുതവണ നാട്ടിൽ വന്നുപോയി. അവസാനമായി വന്നത് ഏഴുമാസം മുമ്പ്.
അന്നാണ് വീട് പണി തുടങ്ങുന്നത്. പ്രൈവറ്റ് കമ്പനികളുടെ കമ്പ്യൂട്ടർ ടെക്നീഷ്യനായി ജോലി നോക്കിയിരുന്ന മുജീബിന് കഴിഞ്ഞവർഷമാണ് സർക്കാറിെൻറ റവന്യൂ വകുപ്പിൽ ജോലി ലഭിച്ചത്. പിതാവ് ബാവ 45 വർഷമായി വിദേശത്താണ്. റിങ്ക് അൽബുർദ ബേക്കറി സ്ഥാപകരിലൊരാളും കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞദിവസം നാട്ടിലേക്ക് വരണമെന്ന കാര്യം പറഞ്ഞ് മുജീബ് വീട്ടിലേക്ക് വിളിച്ചിരിന്നു. ഭാര്യ ഫസീന എം.ഇ.എസ് സെൻട്രൽ സ്കൂൾ അധ്യാപികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.