‘കേ​ന്ദ്ര വ​ഖ​ഫ്​ ബി​ൽ മു​സ്​​ലിം വം​ശ​ഹ​ത്യ​യു​ടെ തു​ട​ർ​ച്ച’ ത​ല​ക്കെ​ട്ടി​ൽ സോ​ളി​ഡാ​രി​റ്റി സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം എ​റ​ണാ​കു​ളം മ​റൈ​ൻ​ഡ്രൈ​വി​ൽ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ്​ റ​ഹ്​​മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

വഖഫ് ബിൽ: നടപ്പാക്കുന്നത് വംശീയ അജണ്ട -പി. മുജീബ് റഹ്മാൻ

കൊച്ചി: ജനാധിപത്യ സംവിധാനങ്ങളെ ദുരുപയോഗംചെയ്ത് വംശീയ അജണ്ട നടപ്പാക്കുകയാണ് വഖഫ് ബില്ലിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്​ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. ‘കേന്ദ്ര വഖഫ് ബിൽ മുസ്​ലിം വംശഹത്യയുടെ തുടർച്ച’ തലക്കെട്ടിൽ സോളിഡാരിറ്റി സംസ്ഥാന സമിതി കൊച്ചിയിൽ നടത്തിയ പ്രകടനത്തിനുശേഷം മറൈൻഡ്രൈവിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എ.എ, ഏകീകൃത സിവിൽ കോഡ്, എൻ.ഇ.പി, ആരാധനാലയ സംരക്ഷണ നിയമ അട്ടിമറി എന്നിവയടക്കം നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കിയാണ്​ കേന്ദ്രം നടപ്പാക്കുന്നത്​.

വഖഫ് സ്വത്തുക്കൾ ആർ.എസ്.എസിന് കൈകാര്യം ചെയ്യാനുള്ള അവസരമാണ് ബില്ലിലൂടെ കേന്ദ്രം ഒരുക്കുന്നത്. ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 26 ന്‍റെ ലംഘനമാണ്. ദൈവപ്രീതിക്കായി വിശ്വാസികൾ ദാനംചെയ്യുന്ന വഖഫ് വസ്തുക്കൾ സമൂഹത്തിന്‍റെ പൊതുവായ നന്മക്കാണ് ഉപയോഗിക്കപ്പെടുന്നത്. ഇതുസംബന്ധിച്ച് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പ്രചാരണം നടത്തുന്നത്. ഇപ്പോഴത്തെ കേന്ദ്ര നടപടിയിലൂടെ ലക്ഷക്കണക്കിന് ഏക്കർ വഖഫ് ഭൂമി സർക്കാറുകൾക്ക് കൈയേറുന്നതിനും അന്യാധീനമാകുന്നതിനും ഇടയാക്കും.

ഏറ്റവുമുയർന്ന ഇസ്​ലാമിക മൂല്യമാണ് വഖഫ്. അത് സമുദായത്തിന്‍റെ വിയർപ്പാണ്. അതിനെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാറുകൾക്കുണ്ട്. ഇതിനായി സി.എ.എക്കെതിരെ നടന്നതുപോലെ രാജ്യവ്യാപക പ്രക്ഷോഭം ഉയർന്നുവരണം. രാജ്യസഭക്കും ലോക്സഭക്കുമപ്പുറത്ത് ജനങ്ങളുടെ കോടതിയിലേക്ക് വിശ്വാസികളിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ ചരിത്രത്തിൽനിന്ന് മുസ്​ലിം സമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള കേന്ദ്ര അജണ്ടയാണ് വഖഫ് ബില്ലിലൂടെ പുറത്തുവരുന്നതെന്ന് കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കടയ്​ക്കൽ ജുനൈദ് പറഞ്ഞു.

വംശീയ ഉന്മൂലനം ലക്ഷ്യമിടുന്ന കേന്ദ്ര അജണ്ടകൾക്കെതിരെ രാജ്യത്തുയരുന്ന പ്രതിഷേധങ്ങളുടെ തുടക്കമാണ് സോളിഡാരിറ്റി പ്രതിഷേധമെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ സംസ്ഥാന പ്രസിഡൻറ് തൗഫീഖ് മമ്പാട് പറഞ്ഞു.

ചടങ്ങിൽ വെൽഫെയർ പാർട്ടി അഖിലേന്ത്യ വൈസ് പ്രസിഡൻറ് ഹമീദ് വാണിയമ്പലം, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. ഇസ്മയിൽ, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സഹൽബാസ്, ഡോ. നഹാസ് മാള, ഷറഫുദ്ദീൻ കൊച്ചി തുടങ്ങിയവർ സംസാരിച്ചു.

നൂറുദ്ദീൻ ഖിറാഅത്ത് നടത്തി. സമ്മേളനത്തിന് മുന്നോടിയായി ടൗൺഹാളിന് മുന്നിൽനിന്ന് നൂറുകണക്കിന് യുവാക്കൾ പങ്കെടുത്ത ഉജ്ജ്വല പ്രകടനവും നടന്നു. പ്രകടനത്തിന് നേതാക്കളായ തൗഫീഖ് മമ്പാട്, ടി. ഇസ്മായിൽ, ടി.എ. ബിനാസ്, ഷബീർ കൊടുവള്ളി, അനീഷ് മുല്ലശ്ശേരി, മുജീബ് റഹ്മാൻ, യു.എം. അജ്ഫാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Mujeeb rahman's statement on Waqf bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.