???????? ??????? ??????????????? ??????? ???????????? ???? ??????????????? ???????

മു​ജാ​ഹി​ദ് സം​സ്ഥാ​ന സമ്മേളനം ഇന്ന് സമാപിക്കും 

കൂ​രി​യാ​ട്: മു​ജാ​ഹി​ദ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ഞാ​യ​റാ​ഴ്​​ച പ​രി​സ​മാ​പ്തി. സ​മാ​പ​ന സ​മ്മേ​ള​നം വൈ​കീ​ട്ട് നാ​ലി​ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ്യ​വ​സാ​യ പ്ര​മു​ഖ​ൻ എം.​എ. യൂ​സു​ഫ​ലി, നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍, മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി, എം.​പി​മാ​രാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, പി.​വി. അ​ബ്​​ദു​ല്‍ വ​ഹാ​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കെ.​എ​ന്‍.​എം. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ടി.​പി. അ​ബ്​​ദു​ല്ല​ക്കോ​യ മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സമാപന ദിവസം രാവിലെ 8.30ന് പ്രധാന പന്തലില്‍ വിദ്യാർഥി സമ്മേളനം ജാമിഅ മില്ലിയ വൈസ് ചാന്‍സലര്‍ ഡോ. തലാത്ത് അഹ്മദ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ സമ്മേളനം ഡോ. മുഹമ്മദ് ഷാനും സാമ്പത്തിക സമ്മേളനം ഒമ്പതിന് മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്യും. പത്തിന് ചരിത്ര സമ്മേളനം കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 11.30ന് വൈജ്ഞാനിക സമ്മേളനം ദേശീയ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ സയ്യിദ് ഖൈറുല്‍ ഹസ്സന്‍ റിസ്‌വി ഉദ്ഘാടനം ചെയ്യും. നിയമ സമ്മേളനം ജസ്റ്റിസ് അബ്ദുറഹീമും ന്യൂനപക്ഷ സമ്മേളനം പ്രഫ. എ.പി. അബ്ദുല്‍ വഹാബും ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് പ്രധാന വേദിയില്‍ മനുഷ്യാവകാശ സമ്മേളനം മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. 
Tags:    
News Summary - Mujahid state conference- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.