മുഹമ്മദ് ഹനീഷ് കൊച്ചി മെട്രോ എം.ഡിയാകും

കോട്ടയം: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡി​​​​​െൻറ (കെ.എം.ആർ.എൽ)​ മാനേജിങ്​ ഡയറക്​ടറായി എ.പി.എം മുഹമ്മദ് ഹനീഷ് നിയമിതനായേക്കും. നിലവിൽ സപ്ലൈകോ സി.എം.ഡിയായ  മുഹമ്മദ് ഹനീഷ്, റോഡ്​സ്​ ആൻറ്​ ബ്രിഡ്​ജ്​ ഡെവലപ്​​മ​​​​െൻറ്​ കോർപറേഷൻ എം.ഡി, എറണാകുളം കലക്​ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്​​. ഹനീഷി​​​​​െൻറ പ്രവർത്തന പരിചയം കെ.എം.ആർ.എല്ലി​​​​​െൻറ എം.ഡി നിയമനത്തിന്​ വഴിയൊരുക്കിയെന്നാണ്​ സൂചന. നിയമനം സംബന്ധിച്ച്​ ഉടൻ പ്രഖ്യാപനമുണ്ടാകും. 

കെ.എം.ആർ.എൽ മാനേജിങ്​ ഡയറക്​ടറായ ഏലിയാസ് ജോർജ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ്​ പുതിയ നിയമനം. അഡീഷ്ണൽ ചീഫ്​ സെക്രട്ടറി റാങ്കിൽ സർവീസിൽ നിന്ന്​ വിരമിച്ച ഏലിയാസ്​ ജോർജിന്​ സർക്കാർ രണ്ട്​ വർഷം കൂടി കാലാവധി അനുവദിച്ചിരുന്നു. കാലാവധി ഒരു വർഷം ബാക്കിയുള്ളപ്പോഴാണ്​ അദ്ദേഹം രാജിവെച്ചത്​. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ്​ സ്ഥാനമൊഴിയുന്നതെന്നും പുതുതലമുറക്കായി വഴിമാറുകയാണെന്നും ഏലിയാസ്​ ജോർജ്​ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Muhammed Haneesh will be appointed as KMRL Managing Director- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.