?????? ???????? ???? ?????????????????

കുഞ്ഞ് അസീമെത്തി; പക്ഷെ പ്രധാനമന്ത്രിയെ കാണാനായില്ല

തൃശൂർ: എട്ടാം ക്ലാസിനു ശേഷം പഠിക്കാൻ വീടിന് സമീപത്തെ സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യവുമായി ഭരണകൂട വാതിലുക ളിൽ മുട്ടിക്കൊണ്ടിരിക്കുന്ന, ജന്മനാ കൈകളില്ലാത്ത, കാലുകൾക്ക്​ സ്വാധീനമില്ലാത്ത കോഴിക്കോട് സ്വദേശി മുഹമ്മദ് അസീം ഗുരുവായൂരിലും എത്തിയെങ്കിലും പ്രധാനമന്ത്രിയെ കാണാനായില്ല. സന്ദർശനത്തിന്​ അനുമതി ഇല്ലാത്തതിനാൽ പ്രധാനമന്ത്രിയെ കാണണമെന്ന അസീമി​​െൻറ ആവശ്യം സുരക്ഷ ഉദ്യോഗസ്ഥർ പരിഗണിച്ചില്ല.

ഏഴാം ക്ലാസ്​ പഠനം കഴിഞ്ഞ അസീം ഇനിയും പഠിക്കണമെന്ന ആവശ്യവുമായി പോരാട്ടത്തിലാണ്. 90 ശതമാനവും വൈകല്യം ബാധിച്ച ശാരീരികാവസ്ഥയെ അതിജീവിക്കുന്ന ഇച്ഛാശക്തിയാണ്​ അസീമിനെ മുന്നോട്ട്​ നയിക്കുന്നത്​. അസീം പഠിച്ച ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ ജി.എല്‍.പി സ്കൂള്‍ അപ്ഗ്രേഡ് ചെയ്യണമെന്നാണ്​ ആവശ്യം. വെളിമണ്ണ സ്കൂൾ അപ്​ഗ്രേഡ്​ ചെയ്യാൻ രണ്ടാഴ്ചക്കുള്ളില്‍ നടപടി വേണമെന്ന്​ ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി വിധിക്കെതിരെ അപ്പീൽ നൽകിയിരിക്കുകയാണ് സർക്കാർ.

ത​​െൻറ ആവശ്യമുയർത്തി അസീം കോഴിക്കോട് മുതൽ സെക്രട്ടേറിയറ്റ് വരെ വീൽചെയറിൽ യാത്ര നടത്തിയിരുന്നു. നേരത്തെ രാഹുൽഗാന്ധിയെയും സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായി കേരളത്തിലെത്തിയ പ്രധാനമന്ത്രിയെ കണ്ട്​ ആവശ്യം അറിയിക്കാനാണ്​ കുടുംബാംഗങ്ങളോടൊപ്പം ഗുരുവായൂരിൽ എത്തിയത്.

പ്രധാനമന്ത്രിക്ക്​ കൊടുക്കാൻ നിവേദനവും കരുതിയിരുന്നു. അസീമിനെ ശ്രദ്ധയിൽപെട്ട ബി.ജെ.പി ജില്ല നേതാക്കൾ കേന്ദ്രമന്ത്രി വി. മുരളീധരനുമായി സംസാരിക്കാൻ അവസരമൊരുക്കാമെന്നും ആവശ്യം നടപ്പാക്കാൻ പിന്തുണക്കാമെന്നും അറിയിച്ചാണ് തിരിച്ചയച്ചത്​.

Tags:    
News Summary - Muhammed Aseem not See Narendra Modi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.