ലൈഫ്​ മിഷൻ പദ്ധതി​: വിജിലൻസ്​ അന്വേഷണം കണ്ണിൽ പൊടിയിടലെന്ന്​ എം.ടി രമേശ്​

ആലപ്പുഴ: ലൈഫ്​ മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ഫ്ലാറ്റ്​ നിർമാണത്തിലെ ക്രമക്കേടുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന്​ ബി.ജെ.പി നേതാവ്​ എം.ടി രമേശ്​. ലൈഫ്​ മിഷൻ പദ്ധതിയിലെ അഴിമതി പുറത്തുകൊണ്ടുവരാൻ എന്ന പേരിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിജിലൻസ്​ അന്വേഷണം അപര്യാപ്​തമാണ്​​.

വിദേശ രാജ്യങ്ങളിലുള്ള സംഘടനകൾ ഉൾപ്പെടെ കമ്മിഷനുമായി ബന്ധപ്പെട്ടിട്ടു​ണ്ടെന്നതിനാൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വിജിലൻസ്​ അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രമാ​െണന്നും മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും എം.ടി രമേശ്​ പറഞ്ഞു.

സ്വർണക്കടത്തിൽ എൻ.​െഎ.എ ചോദ്യം ചെയ്​ത മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നും എം.ടി രമേശ്​ ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.