തേഞ്ഞിപ്പലം: ജനാധിപത്യ രാജ്യം പൂർണമായും ഏകാധിപത്യത്തിലേക്കു നീങ്ങുന്നതിെൻറ സൂചനയാണ് കരസേന മേധാവിയുടെ രാഷ്ട്രീയ പരാമർശമെന്ന് ഓൾ ഇന്ത്യ അഹ്ലെ ഹദീസ് വൈസ് പ്രസിഡൻറ് മൗലാന വകീൽ അഹ്മദ് പർവേസ്. തേഞ്ഞിപ്പലത്ത് എം.എസ്.എം ഗോൾഡൻ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അയൽരാജ്യമായ പാകിസ്താൻ അസ്ഥിരപ്പെടാനും അവിടെ അന്തഃഛിദ്ര വളരാനും കാരണം പട്ടാളത്തിെൻറ ധാർഷ്ട്യമാണ്. ഇന്ത്യ നാളിതുവരെ കാത്ത്സൂക്ഷിച്ചുവന്ന നിലപാടുകൾ പട്ടാള മേധാവി തിരുത്തുമ്പോൾ പരാമർശത്തിെൻറ ഉറവിടം പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ അധ്യക്ഷത വഹിച്ചു. ഉപഹാര സമർപ്പണം ഇ.ടി. മുഹമ്മദ് ബഷീർ എം.പി നിർവഹിച്ചു. സുവനീർ പ്രകാശനം പി. അബ്ദുൽ ഹമീദ് എം.എൽ.എ ഹിൽവുഡ് ചെയർമാൻ വി. മുഹമ്മദ് ശരീഫിന് നൽകി നിർവഹിച്ചു. കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ്, ഡോ. അനില്‍ വള്ളത്തോള്‍, അബ്ദുറഹ്മാൻ രണ്ടത്താണി, മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്, പി.കെ. അബ്ദുല്‍ കരീം, എ.കെ. അബ്ദുറഹ്മാൻ, ഡോ. വി.പി. അബ്ദുൽ ഹമീദ്, എം. വിജയന്, ഡോ. പി. മുഹമ്മദ്, എം.എസ്.എം സെക്രട്ടറി സുഹുഫി ഇമ്രാന്, അബ്ദുല്‍സലാം അന്‍സാരി എന്നിവര്‍ സംസാരിച്ചു. കേരളത്തിനകത്തും പുറത്തു നിന്നുമായി കാൽ ലക്ഷം വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.