Posted On
date_range Updated On
date_range ജനപ്രതിനിധികൾ ഒരു ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകണം - വി.എസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ എല്ലാ എം.പിമാരും എം.എല്‍.എമാരും ഒരു ലക്ഷം രൂപയെങ്കിലും സംഭാവന ചെയ്യണമെന്ന് വി.എസ് അച്യുതാനന്ദന്‍. താന്‍ ഇത് നേരത്തെ ചെയ്തുകഴിഞ്ഞതാണ്. സംസ്ഥാന ജീവനക്കാരോടും മറ്റുള്ളവരോടും ഒരു മാസത്തെ ശമ്പളമാണ് സംഭാവനയായി നല്‍കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ജനപ്രതിനിധികളാണ് അവര്‍ക്ക് മാതൃക കാട്ടേണ്ടതെന്നും വി.എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.