വീണ്ടും എം പാനൽ നിയമനത്തിനൊരുങ്ങി കെ.എസ്​.ആർ.ടി.സി.

മലപ്പുറം: ഡ്രൈവർ ക്ഷാമം രൂക്ഷമായതോടെ വീണ്ടും എം പാനൽ നിയമനത്തിനൊരുങ്ങി കെ.എസ്​.ആർ.ടി.സി. ഇതി​​െൻറ ഭാഗമായി പി. എസ്​.സി അൺ അ​ൈഡ്വസ്​ഡ്​ ഡ്രൈവർ റാങ്ക്​ പട്ടികയിലുള്ള 29​ േപരെ​ ​മലപ്പുറം ജില്ലയിൽ എം പാനൽ വ്യവസ്ഥയിൽ​ ജോലിയില െടുക്കാൻ ടെസ്​റ്റിന്​ വിളിച്ചു. പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ തുടങ്ങിയ വിവിധ ഡിപ്പോകളി​ലെ ഒഴിവുകളിൽ നിയ മിക്കാനാണ്​ റാങ്ക്​ ലിസ്​റ്റിലുള്ള ഉദ്യോഗാർഥികളെ വിളിച്ചത്​. സ്ഥിരനിയമനം പ്രതീക്ഷിച്ചിരിക്കുന്ന ഉദ്യോഗാർഥികളോടാണ്​ 5000 രൂപ സുരക്ഷനിക്ഷേപം കെട്ടിവെച്ച്​ എം പാനൽഡ്​ ജീവനക്കാരാവാൻ കോർപറേഷൻ ആവശ്യപ്പെട്ടത്​. അറിയിപ്പടിസ്ഥാനത്തിൽ ശനിയാ​ഴ്​ച 22 പേർ ഡ്രൈവിങ്​ ടെസ്​റ്റിൽ പ​ങ്കെടുത്തു. ഡിപ്പോയിലെത്തിയ ഉ​േദ്യാഗാർഥികൾക്ക്​ ഡ്രൈവിങ്​ ടെസ്​റ്റിന്​ പുറമെ ക്ലാസുമുണ്ടായിരുന്നു. സ്ഥിരം നിയമനം ലഭിച്ചാൽ ഒരു ദിവസം 1000ത്തിലധികം രൂപ ലഭിക്കേണ്ടിടത്താണ്​ 450 രൂപ ദിവസവേതനത്തിന്​ ഇവരെ ജോലിക്ക്​ വിളിച്ചത്​.

അതേസമയം, കോർപറേഷ​​െൻറ നടപടി കോടതി ഉത്തരവിന്​ വിരുദ്ധമാണെന്ന്​ ഉദ്യോഗാർഥികൾ ആരോപിച്ചു. എല്ലാ എം പാനൽ ജീവനക്കാരെയും പിരിച്ചുവിട്ട്​ പി.എസ്​.എസി ലിസ്​റ്റിൽ നിന്ന്​ നിയമനം നടത്തണമെന്നാണ്​ ഹൈകോടതി വിധി. 2500ഓളം ഒഴിവുകൾ റിപ്പോർട്ട്​ ചെയ്​തിട്ടും പി.എസ്​.സി ലിസ്​റ്റിൽ നിന്ന്​ നിയമനം നടത്തുന്നില്ല. സുരക്ഷിത നിക്ഷേപത്തി​​െൻറ പേരിൽ പണം കൊടുത്ത്​ തുച്ഛമായ കൂലിക്ക്​ ജോലി ചെയ്യാൻ താൽപര്യമില്ലെന്നും കോടതിവിധി അംഗീകരിച്ച്​ ജോലി നൽകണമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.

എന്നാൽ, പുതുതായി തുടങ്ങുന്ന ചെയിൻ സർവിസിലേക്ക്​ ഡ്രൈവർ ക്ഷാമമുള്ളതിനാലാണ്​​ പുറമെ നിന്നുള്ളവരെ എടുക്കാതെ അൺ അ​ൈഡ്വസ്​ഡ്​ ഡ്രൈവർ പട്ടികയിലുള്ളവർക്ക്​ മുൻഗണന നൽകിയതെന്ന്​ അധികൃതർ പറഞ്ഞു. ഒരു വിഭാഗം ഉദ്യോഗാർഥികളു​െട ഭാഗത്ത്നിന്ന്​ ഇൗ ആവശ്യം വന്ന സാഹചര്യത്തിലാണ്​ ഇവരെ നിയമിക്കാൻ തീരുമാനിച്ചതെന്നും അറിയിച്ചു.

Tags:    
News Summary - Mpanel appointments in KSRTC - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.