പാൽച്ചുരത്ത് ഓടുന്ന കാറിന് തീപിടിച്ചു

കൊട്ടിയൂർ: പാൽച്ചുരത്ത് ഓടുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തിനശിച്ചു. വയനാട്ടിൽനിന്നും കൊട്ടിയൂർ ഭാഗത്തേക്ക് വന്ന കാറിനാണ് തീ പിടിച്ചത്. കമ്പളക്കാട് സ്വദേശികളുടേതാണ് കാർ. അപകടത്തിൽ ആർക്കും പരിക്കില്ല.

പാൽച്ചുരം രണ്ടാം വളവിന് സമീപമാണ് സംഭവം. പേരാവൂർ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.

Tags:    
News Summary - Moving car catches fire on palchuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.