തിരുവനന്തപുരം: അധ്യയന വർഷം ആരംഭിച്ചതോടെ നിരത്തിൽ ടിപ്പറുകൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. ടിപ്പറുകൾ ഓടാൻ പാടില്ലാത്ത സമയം വ്യക്തമാക്കികൊണ്ട് വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. നിർദേശം പാലിക്കാത്തവർക്കെതിരെ പൊലീസും മോട്ടോർ വാഹന വകുപ്പും കർശന നടപടി സ്വീകരിക്കും.
വിലക്കേർപ്പെടുത്തിയ സമയം
തിരുവനന്തപുരം ജില്ലയിൽ രാവിലെ 8.00-1.00 വരെയും വൈകിട്ട് 3.00-4.30 വരെയും കൊല്ലത്ത് 8.30-10.00 വരെയും വൈകിട്ട് 3.30-4.30 വരെയും ടിപ്പർ ഓടിക്കരുതെന്നാണ് നിർദേശം. പത്തനംതിട്ടയിൽ രാവിലെ 8.30-10.00 വരെയും വൈകിട്ട് 3.00 മുതൽ 4.30 വരെയും ആലപ്പുഴയിൽ രാവിലെ 8.30- 10 വരെയും വൈകിട്ട് 3.30-5.00 വരെയും ഓടിക്കാൻ പാടില്ല. കോട്ടയം ജില്ലയിൽ രാവിലെ 8.30 - 9.30 വരെയും വൈകിട്ട് 3.30-4.30 വരെയും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.
ഇടുക്കിയിൽ രാവിലെ 8.30-10.00 വരെയും വൈകിട്ട് 4.00മുതൽ 5 വരെയും എറണാകുളത്ത് 8.30-10.00 വരെയും വൈകിട്ട് 4.00-5.00 വരെയുമാണ് സമയ നിയന്ത്രണം. എറണാകുളം ജില്ലയിൽ രാവിലെ 8.30-10.00 വരെയും വൈകിട്ട് 4.00-5.00 വരെയും തൃശൂരിൽ രാവിലെ 8.30-10.00 വരെയും വൈകിട്ട് 3.30-5.00 വരെയുമാണ് നിയന്ത്രണം.
പാലക്കാട് രാവിലെ 8.30-10.00 വരെയും വൈകിട്ട് 3.30-5.00 വരെയും മലപ്പുറത്ത് രാവിലെ 8.30-10.00 വരെയും വൈകിട്ട് 3.30 മുതൽ 5.00 വരെയും നിയന്ത്രണ സമയം. കോഴിക്കോട്, വയനാട് ജില്ലകളിൽ രാവിലെ 8.30-10.00 വരെയും വൈകിട്ട് 3.30-3.30 വരെയാണ് നിയന്ത്രണം. കണ്ണൂരിൽ രാവിലെ 8.00-10.00 വരെയും വൈകിട്ട് 4.00-6.00 വരെയും കാസർകോഡ് രാവിലെ 9.00-10.00 വരെയും വൈകിട്ട് 4.00-5.00 വരെയുമാണ് സമയ നിയന്ത്രണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.